Connect with us

കേരളം

20 കോടി കേരളത്തിന് പുറത്തേക്ക്; ക്രിസ്മസ് ബമ്പർ അടിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്

Published

on

Christmas New Year Bumper 2023 2024

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഒടുവിൽ ആ ഭാഗ്യവാൻ ആരെന്ന് കണ്ടെത്തി. ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ അടിച്ച ഭാഗ്യവാൻ കേരളത്തിന് പുറത്തുനിന്നാണ്. ശബരിമല തീർത്ഥാടനത്തിനെത്തിയ പോണ്ടിച്ചേരി സ്വദേശിയായ 33 കാരനാണ് 20 കോടി സമ്മാനം നേടിയ ഭാഗ്യവാൻ. ശബരിമല തീർത്ഥാടനത്തിനെത്തിയ വഴിയിൽ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് ശേഷം ക്ഷേത്രത്തിന് സമീപമുള്ള ലക്ഷ്മി ലോട്ടറി ഏജൻസിയിൽ നിന്നുമാണ് ഇയാൾ സമ്മാനാർഹമായ  XC 224091 എന്ന ടിക്കറ്റെടുത്ത്. പാലക്കാട് വിൻ സ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്നുമാണ് സബ് ഏജൻസിയായ ലക്ഷ്മി ലോട്ടറീസ് ടിക്കറ്റ് എത്തിച്ചത്.

മൂന്ന് ദിവസം മുമ്പാണ് വിജയിയായ പോണ്ടിച്ചേരി സ്വദേശി ടിക്കറ്റ് നൽകാനുള്ള സൗകര്യം ഒരുക്കി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തന്നെ വിളിച്ചതെന്നും ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തി ടിക്കറ്റ് കൈമാറാനുള്ള ഏർപ്പാട് ചെയ്തതായും വിൻ സ്റ്റാർ ലോട്ടറി ഏജൻസി ഉടമയായ ഷാജഹാൻ പറഞ്ഞു. ടിക്കറ്റ് തിരുവനന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റിൽ എത്തി അധികൃതർക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പുറത്തുവിടാൻ താൽപ്പര്യമില്ലെന്ന് വിജയിയായ പോണ്ടിച്ചേരി സ്വദേശി പറഞ്ഞതായും ഷാജഹാൻ വ്യക്തമാക്കി.

പോണ്ടിച്ചേരി സ്വദേശിയായ 33 കാരനാണ് ഇത്തവണത്തെ ക്രിസ്മസ് ബമ്പർ വിജയിയായിരിക്കുന്നതെന്ന് ലോട്ടറി വകുപ്പും ഔദ്യോഗികമായി സ്ഥിരീകരിച്ചു. തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടരുതന്ന് ചൂണ്ടിക്കാട്ടി ലോട്ടറി വകുപ്പിന് ഇയാൾ കത്ത് നൽകിയതായും സമ്മാനാർഹമായ ടിക്കറ്റ് ഡിപ്പാർട്ടമെന്റിന് ലഭിച്ചൂവെന്നും അധികൃതർ വ്യക്തമാക്കി.

ഒരു മാസത്തിനുള്ളിൽ തന്നെ സമ്മാന തുക വിജയിക്ക് ലഭ്യമാകും.എന്നാൽ 20 കോടിയുടെ പത്ത് ശതമാനം ഏജന്റ് കമ്മീഷനായി പോകും. 2 കോടിയാണ് അത്തരത്തിൽ തുകയിൽ നിന്നും മാറുക. മാത്രവുമല്ല അതിൽ നിന്നും ഡിഡിഎസും ടാക്സും കുറച്ച് ബാക്കി തുക ടിക്കറ്റ് വിറ്റ ദുരൈ രാജിന് ലഭിക്കും. ബാക്കി തുകയുടെ 30 ശതമാനമാണ് ടിഡിഎസ് അടയ്ക്കേണ്ടത്. ഏജന്റ് കമ്മീഷൻ പോയിട്ടുള്ള 18 കോടിയുടെ 30 ശതമാനമാണിത്. ഈ  തുകയും കഴിഞ്ഞ്  ബാക്കി 12.6 കോടി രൂപയാകും ഭാഗ്യശാലിയുടെ കൈകളിലെത്തുക.

ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറിയിൽ റെക്കോർഡ് വിൽപ്പനയാണ് ഈ വർഷം രേഖപ്പെടുത്തിയത്. ആകെ 45 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയതെന്നാണ് കണക്ക്. 50 ലക്ഷം ടിക്കറ്റുകളാണ് ഈ വർഷം ലോട്ടറി വകുപ്പ് അച്ചടിച്ചത്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം. എന്നാൽ ഇത്തവണ 20 കോടിയാണ് ഒന്നാം സമ്മാനമെന്നതായിരുന്നു ബമ്പറിന്റെ പ്രത്യേകത. രണ്ടാം സമ്മാനവും 20 കോടി തന്നെയാണെന്നതും  ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിന്റെ സ്വീകാര്യത വർദ്ദിപ്പിച്ചു. ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് ഒരു കോടി വീതമെന്ന കണക്കിലാണ് രണ്ടാം സമ്മാനം  ലഭിക്കുക.

30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും   വിജയികൾക്ക്   ലഭ്യമാകും.

ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതവും ലഭിക്കും. 3,88,840 സമ്മാനങ്ങളായിരുന്നു 2022-23ലെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന് ഉണ്ടായിരുന്നത്. ഇക്കുറിയുള്ളത് ആകെ 6,99,300 സമ്മാനങ്ങളായിരുന്നു. 400 രൂപയായിരുന്നു ബമ്പർ ടിക്കറ്റിന്റെ വില.

ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സന്റീവ് നല്‍കുമെന്ന പ്രഖ്യാപനവും ബമ്പർ ടിക്കറ്റിന്റെ റെക്കോർഡ് വിൽപ്പനയ്ക്ക് കാരണമായി. കൂടാതെ ഏറ്റവുമധികം ടിക്കറ്റ് വില്‍പ്പനയ്ക്കായി എടുക്കുന്ന ഏജന്റുമാര്‍ക്ക് സ്‌പെഷ്യല്‍ ഇന്‍സെന്റീവായി 35000 രൂപയും സെക്കന്‍ഡ്, തേര്‍ഡ് ഹയസ്റ്റ് പര്‍ച്ചേസര്‍മാര്‍ക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും ലോട്ടറി വകുപ്പ് പ്രഖ്യാപിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version