Connect with us

കേരളം

നിയമസഭ തെരഞ്ഞെടുപ്പ്; വിപണിയില്‍ ഇക്കുറി പാര്‍ട്ടികള്‍ പൊടിക്കുന്നത് 600 കോടി

Published

on

currency

തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡപ്രകാരം സ്ഥാനാര്‍ഥിക്ക് തെന്‍റ മണ്ഡലത്തില്‍ പ്രചാരണത്തിന് ചെലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷം. എന്നാല്‍, യഥാര്‍ഥത്തില്‍ ഓരോ മണ്ഡലത്തിലും ഒരാള്‍ ചെലവഴിക്കുന്നത് ഒന്നുമുതല്‍ രണ്ടുകോടി രൂപ വരെ. 140 മണ്ഡലത്തിലുമായി ശരാശരി ഒന്നര കോടി രൂപവെച്ച്‌ കണക്കുകൂട്ടിയാല്‍ ഇക്കുറി തെരഞ്ഞെടുപ്പ് വിപണിയില്‍ പൊടിയുക കുറഞ്ഞത് 600 കോടി.

മുന്നണികളുടെ സ്ഥാനാര്‍ഥികളില്‍ പുതുമുഖത്തിന് 75 ലക്ഷം, ഇടത്തരം നേതാവിന് ഒരുകോടി, പിടിച്ചുവാങ്ങിയ സ്ഥാനാര്‍ഥിത്വമാണെങ്കില്‍ ഒന്നര-രണ്ടുകോടി വരെ എന്നിങ്ങനെയാണ് പ്രചാരണത്തിെന്‍റ ഏകദേശ ചെലവെന്ന് പിന്നണിക്കാര്‍ പറയുന്നു. പ്രചാരണച്ചെലവുകളില്‍ 42 ശതമാനവും നോട്ടീസ്, ഫ്ലക്സ് അടക്കമുള്ള കാമ്പ്യയിന്‍ സാമഗ്രികള്‍ക്കാണെന്നാണ് കണക്ക്.

മറ്റുചെലവുകള്‍ ഇങ്ങനെ: പൊതുസമ്മേളനം, പ്രകടനം-17 ശതമാനം, സ്റ്റാര്‍ നേതാക്കള്‍ അടങ്ങിയ യോഗങ്ങള്‍ -രണ്ടുശതമാനം, വാഹനങ്ങള്‍ -26 ശതമാനം, കാമ്ബയിന്‍ പ്രവര്‍ത്തകര്‍ -ആറുശതമാനം, ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ -മൂന്നു ശതമാനം, മറ്റുചെലവുകള്‍ -നാല് ശതമാനം. 2016 നിയമസഭ തെരഞ്ഞെടുപ്പിനുശേഷം സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ സമര്‍പ്പിച്ച പ്രചാരണച്ചെലവ് കണക്കുകളെ അധികരിച്ച്‌ കേരള ഇലക്ഷന്‍ വാച്ച്‌, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നിവ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മണ്ഡലത്തിലെ എല്ലാ പോളിങ് ബൂത്തിലും കവര്‍ ചെയ്യുന്ന തരത്തിലാണ് പ്രചാരണവാഹനങ്ങളുടെ ഓട്ടം. പ്രചാരണം മുറുകിയ ഘട്ടത്തില്‍ 20-30 വാഹനങ്ങള്‍ ദിനം മുഴുവന്‍ മണ്ഡലം ചുറ്റും. ഓരോ ദിനവും ഒന്നര ലക്ഷം രൂപ വരെ പ്രചാരണ വാഹനങ്ങള്‍ക്ക് മാത്രമായി ചെലവഴിക്കേണ്ടിവരും. ഓരോ ബൂത്ത് കമ്മിറ്റിക്കും കൃത്യമായ ഇടവേളകളില്‍ പണം എത്തിക്കണമെന്നത് സ്ഥാനാര്‍ഥിയുടെ വിജയത്തിെന്‍റ പ്രധാന ഘടകമാണ്. ബൂത്ത് കമ്മിറ്റികള്‍തന്നെ പിരിക്കുമെങ്കിലും അതെങ്ങും കണക്കില്‍പെടില്ല. സ്ഥാനാര്‍ഥി നേരിട്ടാണ് പണം എത്തിക്കുക. പ്രചാരണച്ചെലവിെന്‍റ നാലുശതമാനവും മറ്റ് ചെലവിനത്തില്‍ കൂട്ടുന്ന ആറുശതമാനവും ബൂത്ത് അടിസ്ഥാനത്തില്‍ വിനിയോഗിക്കപ്പെടുന്ന തുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version