Connect with us

കേരളം

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് രഹസ്യവിവരം ചോര്‍ത്തി നൽകി ; പൊലീസുകാരനെതിരെ നടപടി

Published

on

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു രഹസ്യവിവരം ചോര്‍ത്തി നല്‍കിയ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പി.െക. അനസിനെയാണു പിരിച്ചുവിട്ടത്. പൊലീസ് ഡേറ്റാബേസിൽ നിന്നു വിവരങ്ങൾ ചോർത്തി നൽകിയെന്നതായിരുന്നു അനസിനെതിരെ ഉണ്ടായിരുന്ന ആരോപണം.

സംഭവത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. കാരണം കാണിക്കൽ നോട്ടിസും നൽകിയിരുന്നു. എന്നാൽ അനസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണു പിരിച്ചുവിടാൻ തീരുമാനമായത്. 13 വർഷമായി സർവീസുള്ള അനസ്, കാഞ്ഞാർ പൊലീസ് സ്റ്റേഷനിലുള്ളപ്പോഴാണ് വിവരങ്ങൾ ചോർത്തിയത്. വണ്ണപ്പുറം സ്വദേശിക്കാണ് ആർഎസ്എസ്, ബിജെപി നേതാക്കളുടെ വ്യക്തി വിവരങ്ങൾ കൈമാറിയത്.

പൊലീസ് ഡേറ്റബേസിൽ നിന്ന് സ്വകാര്യ ഇ മെയിൽ വഴി തന്റെ ഫോണിലേക്കു വിവരങ്ങൾ എടുക്കുകയും തുടർന്ന് എസ്ഡിപിഐ പ്രവർത്തകർക്കു കൈമാറുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ അനസിനെ സസ്പെൻഡ് ചെയ്തിരുന്നു. ഒപ്പം കാരണം കാണിക്കൽ നോട്ടിസും ജില്ലാ പൊലീസ് മേധാവി നൽകി. എന്നാൽ അനസിന്റെ മറുപടി തൃപ്തികരമായിരുന്നില്ല. ഇതിനൊടുവിലാണ് അനസിനെ പിരിച്ചുവിടാനുള്ള തീരുമാനത്തിലെത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version