Connect with us

കേരളം

സിനിമാ മേഖലയിലേക്ക് കുറ്റവാസനയുള്ളവര്‍ കടന്നുവരുന്നത് തടയാന്‍ നടപടിയുമായി പൊലീസ്; വെരിഫിക്കേഷന്‍ ആരംഭിക്കും

film

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെരിഫിക്കേഷന്‍ നടപടിയുമായി പൊലീസ്. സിനിമയിലേക്ക് കുറ്റവാസനയുള്ളവര്‍ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് സിനിമ സംഘടനകള്‍ പറഞ്ഞു.സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് പോലീസ് തീരുമാനം. ഇതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്റെനേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സൈറ്റിലൂടെ അപേക്ഷ നല്‍കി നിശ്ചിത ഫീസ് അടച്ചാല്‍ സിനിമാ സെറ്റുകളിലും മറ്റും പുറത്തുനിന്നു സഹായികളായി എത്തുന്നവരുടെ വെരിഫിക്കേഷന്‍ നടത്തി പൊലീസ് റിപ്പോര്‍ട്ട് നല്‍കും. വെരിഫിക്കേഷന്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് കൊച്ചി പൊലീസ് കമ്മീഷണര്‍ സിനിമാ സംഘടനകള്‍ കത്ത് നല്‍കിയിരുന്നു.

പൊലീസ് നടപടിയെ സംഘടനകളും സ്വാഗതം ചെയ്യുന്നുണ്ട്. മലയാള സിനിമ മേഖലയില്‍ കുറ്റവാസന ഉള്ളവരെ തടഞ്ഞു സുരക്ഷിതമാക്കുക എന്നതാണ് പൊലീസിന്റെ ലക്ഷ്യം. ഷൂട്ടിംഗ് സൈറ്റുകളില്‍ പുറത്തുനിന്ന് വിവിധ ജോലികള്‍ക്കായി നിരവധി പേരാണ് എത്തുന്നത്. ഇവരുടെയൊക്കെ പശ്ചാത്തലം പരിശോധിക്കുക അണിയറ പ്രവര്‍ത്തകര്‍ക്ക് എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ഇത്തരമൊരു പദ്ധതിയൊരുക്കുന്നത്. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടും പൊലീസ് പരിശോധനകള്‍ നടത്തുന്നുണ്ട് ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടി.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version