Connect with us

കേരളം

പൊലീസിൽ വൻ അഴിച്ചുപണി; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റി

Published

on

police 3

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റി. സിഎച്ച് നാഗരാജുവിനെ തിരുവനന്തപുരത്തും കെ സേതുരാമനെ കൊച്ചിയിലും രാജ്പാൽ മീണയെ കോഴിക്കോടും കമ്മീഷണറായി നിയമിച്ചു.

സൈബർ ഓപറേഷനു പുതിയ എഡിജിപി തസ്തിക സൃഷ്ടിച്ച് ടി വിക്രമിനെ നിയമിച്ചു. പൊലീസ് ആസ്ഥാന എഡിജിപിയുടെ തസ്തികയ്ക്കു തുല്യമായിരിക്കും ഈ തസ്തിക. സംസ്ഥാന ക്രൈം റെക്കോർ‍ഡ്സ് ബ്യൂറോയുടെ അധിക ചുമതലയും വിക്രം വഹിക്കും.

ദിനേന്ദ്ര കശ്യപ്, ഗോപേഷ് അഗർവാൾ, എച്ച് വെങ്കിടേഷ്, അശോക് യാദവ് എന്നിവരെയും എഡിജിപിമാരായി ഉയർത്തി. ഗോപേഷ് അഗർവാളിനെ കേരള പൊലീസ് അക്കാദമി ഡയറക്ടറായും എച്ച് വെങ്കിടേഷിനെ സായുധ പൊലീസ് ബറ്റാലിയൻ എഡിജിപിയായും നിയമിച്ചു. ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അധിക ചുമതലയും വെങ്കിടേഷ് വഹിക്കും.

നീരജ് കുമാർ ഗുപ്ത, എ അക്ബർ എന്നിവരെ ഐജിമാരായി ഉയർത്തി. ഗുപ്തയെ ഉത്തര മേഖലാ ഐജിയായും അക്ബറിനെ ട്രാഫിക് ഐജിയായും നിയമിച്ചു. ജി സ്പർജൻ കുമാറാണ് പുതിയ ദക്ഷിണ മേഖലാ ഐജി. ഹർഷിത അട്ടല്ലൂരിയെ വിജിലൻസ് ഐജിയായും പി പ്രകാശിനെ ഇന്റലിജൻസ് ഐജിയായും നിയമിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version