Connect with us

കേരളം

പോലീസ് ഇ-പാസിന് ഇനി മുതല്‍ പോല്‍-ആപ്പ് വഴിയും അപേക്ഷിക്കാം

Published

on

Kerala police lockdown 750

അവശ്യഘട്ടങ്ങളില്‍ യാത്രചെയ്യാനുളള ഇ-പാസിന് ഇനി മുതല്‍ കേരളാ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പ് മുഖേനയും അപേക്ഷിക്കാം.

ആപ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഹോം സ്ക്രീനിലെ സേവനങ്ങളില്‍ നിന്ന് പോല്‍-പാസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. പാസ് അനുവദിച്ചാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ ലിങ്ക് ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്യുആര്‍ കോഡോടു കൂടിയ പാസ് കിട്ടും.

കൂലിപ്പണിക്കാര്‍, ദിവസവേതനക്കാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങി തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഒരാഴ്ച വരെ സാധുതയുളള പാസിനായി അപേക്ഷിക്കാം. ഒരിക്കല്‍ നല്‍കിയ പാസിന്‍റെ കാലാവധി കഴിഞ്ഞാല്‍ മാത്രമേ മറ്റൊരു പാസ് ലഭിക്കൂ. പാസിന്‍റെ അനുമതി, നിരസിക്കൽ എന്നിവയെപ്പറ്റി എസ്.എം.എസിലൂടെയും സ്ക്രീനിലെ ചെക് സ്റ്റാറ്റസ് ബട്ടണിലൂടെയും അറിയാം.

അവശ്യസേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. പോല്‍-ആപ്പിലെ മുപ്പത്തിയൊന്നാമത്തെ സേവനമായാണ് പോല്‍-പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version