Connect with us

കേരളം

ലൈംഗികത്തൊഴിലാളി എന്ന നിലയില്‍ യുവതിയുടെ മൊബൈല്‍ നമ്പര്‍ പ്രചരിപ്പിച്ച സംഭവത്തിൽ നടപടിയുമായി പോലീസ്

WhatsApp Image 2021 08 15 at 4.32.13 PM

ലൈംഗികത്തൊഴിലാളി എന്ന നിലയില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട്. വീട്ടമ്മയുടെ നമ്പര്‍ പ്രചരിപ്പിച്ചത് സാമൂഹിക വിരുദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സാങ്കേതിക സൗകര്യങ്ങള്‍ മറ്റുള്ളവരെ അവഹേളിക്കാനായി ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ സ്വൈര്യ ജീവിതം നശിപ്പിക്കുന്ന പ്രവര്‍ത്തനം അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയായ ജെസി ദേവസ്യയുടെ ഫോണ്‍ നമ്ബരാണ് സാമൂഹിക വിരുദ്ധര്‍ പൊതുസ്ഥലങ്ങളിലും പൊതു ശുചിമുറികളിലും എഴുതിവച്ചത്.

സൈബര്‍ സെല്ലില്‍ ഉള്‍പ്പെടെ ജെസി പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതേതുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണം വന്ന് മിനിറ്റുകള്‍‌ക്കകം ചങ്ങനാശേരി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണത്തില്‍ 44 പേര്‍ ജെസിയെ വിളിച്ചതായി പോലീസ് കണ്ടെത്തി.

24 ഫോണ്‍ നമ്ബറുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും അതില്‍ 20 പേരെ പോലീസ് വിളിച്ചുവെന്നും ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍ അറിയിച്ചു. പലര്‍ക്കും സംഭവം ഓര്‍മയില്ലെന്നാണ് പൊലീസിനോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ കുറ്റക്കാരെ കണ്ടുപിടിക്കുകയും വേണ്ട നടപടികള്‍ ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version