Connect with us

കേരളം

പ്ളസ് ടു വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ : മൃതദേഹം കണ്ടെത്തിയത് വായിലും മൂക്കിലും പഞ്ഞി നിറച്ച്‌

Published

on

4794b67d672c70eafb3f2c40ca63835ae383d236d7f3e547b8998f2b0889188f

വീട്ടിലെ കിടപ്പുമുറിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരട് മുസ്ളീംപള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്ബില്‍ ജോസഫിന്റയും ജെസിയുടെയും ഇളയ മകള്‍ നെഹിസ്യ (17)യെയാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വായിലും മൂക്കിലും പഞ്ഞിനിറച്ചശേഷം സെല്ലോ ടേപ്പ് ഒട്ടിച്ച്‌ പ്ളാസ്റ്റിക് കവര്‍ തലവഴി മൂടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കഴുത്തില്‍ കയര്‍ മുറുക്കി കെട്ടുകയും ചെയ്തിരുന്നു. രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് അയല്‍വാസിയുടെ സഹായത്തോടെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഫൊറന്‍സിക് വിഭാഗത്തെ വിളിച്ചുവരുത്തി പരിശോധന നടത്തി. കുട്ടി ആത്മഹത്യചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ അച്ഛനും മൂത്ത സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്.

പഠിക്കാന്‍ മിടുക്കിയാണ് നെഹിസ്യ. കഴിഞ്ഞദിവസം നടന്ന ക്ളാസ് പരീക്ഷയില്‍ ചില വിഷയങ്ങള്‍ക്ക് ഒന്നോരണ്ടോ മാര്‍ക്കിന്റെ കുറവുണ്ടായി. ഇതിന് അച്ഛന്‍ വഴക്കുപറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യചെയ്തതാണോ എന്നാണ് പൊലീസിന്റെ സംശയം. കഴിഞ്ഞ വെളളിയാഴ്ച നടന്ന നെഹിസ്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ കൂട്ടുകാരെ ക്ഷണിച്ചു വരുത്തിയിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം4 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം4 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം4 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം4 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം4 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം5 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം5 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം6 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം6 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version