Connect with us

കേരളം

‘ആരെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പാക്കില്ല’; പ്രധാനമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ച് മുഖ്യമന്ത്രി

Published

on

cm pinarayi vijayan jpg 710x400xt 1 jpg 710x400xt

കെ റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ച ശേഷം കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി താൻ പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെയാണ് കേട്ടതെന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ആരോഗ്യപരമായ പ്രതികരണം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

നല്ല ചർച്ചയാണ് നടന്നത്. സിൽവർ ലൈൻ വിഷയം കേന്ദ്ര റെയിൽവെ മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കാമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. ഔദ്യോഗികമായല്ലെങ്കിലും റയിൽവേ മന്ത്രിയേയും കണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുഭാവപൂർവ്വമായ സമീപനത്തിന് പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ പിണറായി പറഞ്ഞു.

സംസ്ഥാനത്ത് യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. ദേശീയപാതാ വികസനം നടക്കില്ലെന്നായിരുന്നു പൊതു വിശ്വാസം. എന്നാൽ കേന്ദ്ര സർക്കാർ സഹായത്തോടെ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു. സംസ്ഥാനത്തിന് ഭൂമിയേറ്റെടുക്കാൻ പണം നൽകേണ്ടി വന്നത് മറ്റ് സംസ്ഥാനങ്ങൾ ദേശീയപാത വികസിപ്പിച്ച ഘട്ടത്തിൽ ഇതിന് സാധിക്കാതിരുന്നത് കൊണ്ടാണ്. സിൽവർ ലൈൻ യാഥാർത്ഥ്യമാകേണ്ട പദ്ധതിയാണെന്നും വൈകിയാൽ ചെലവ് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടപ്പുറം കോഴിക്കോട് ദേശീയ ജലപാതയുടെ ഡി പി ആറിന് അംഗീകാരം കിട്ടിയാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതി ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമാണ്. അതിനാൽ വലിയ പ്രാധാന്യം സർക്കാർ നൽകുന്നു. പരിസ്ഥിതി സംരക്ഷണത്തിനും വലിയ പ്രാധാന്യം ഉണ്ട്. വർധിച്ച അന്തരീക്ഷ മലിനീകരണത്തിന് കാരണമായ റോഡ് ഗതാഗതത്തിൽ നിന്ന് റയിൽവേയിലേക്ക് മാറുന്നത് അതുകൊണ്ടാണ്. വിദഗ്ദ്ധരോട് ആലോചിച്ചാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്ന ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും. പദ്ധതി വിജയരമായി നടപ്പാക്കാനാകും. പരിസ്ഥിതി ലോല പ്രദേശങ്ങിലൂടെ പദ്ധതി കടന്നു പോകുന്നില്ല. വിശദമായ പാരിസ്ഥിതികാഘാത പഠനം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എത്രത്തോളം റയിൽവേ ഭൂമി വേണമെന്നറിയാനുള്ള സർവേ പുരോഗമിക്കുന്നുണ്ട്. കെട്ടിടം നഷ്ടമാകുന്നവർക്ക് മികച്ച നഷ്ടപരിഹാരവും പുനരധിവാസവും നൽകും. സാമൂഹിക ആഘാത പഠനത്തിലൂടെയേ ആരുടൊയെക്കെ ഭൂമി നഷ്ടമാകൂവെന്ന് അറിയാനാവൂ. അലൈൻമെൻറ് കണ്ടെത്താനാണ് ലി ഡാർ സർവേ. ഭൂമി ഏറ്റെടുക്കാനുള്ള സർവേ അല്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞു.

സർവേക്ക് ശേഷം ഭൂമി നഷ്ടമാകുന്നവർക്ക് കൂടുതൽ സഹായധനവും മികച്ച പുനരധിവാസവും നൽകും. യുഡിഎഫ് മുന്നോട്ട് വച്ച ഹൈസ്പീഡ് റെയിൽ പ്രായോഗികമല്ല. സിൽവർ ലൈനിന് പാരിസ്ഥിതികാനുമതി ആവശ്യമില്ല. പദ്ധതിയെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഒരാളേയും ദ്രോഹിച്ച് പദ്ധതി നടപ്പാക്കില്ലെന്ന് പിണറായി പറഞ്ഞു. ആരേയും കിടപ്പാടം ഇല്ലാത്തവരാക്കില്ല. നഷ്ടപരിഹാരത്തിന് അനിശ്ചിതത്വം ഉണ്ടാകില്ല. എൽ ഡി എഫിന് തുടർ ഭരണം കിട്ടിയത് ജനക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടാണ്. അതിന് തടയിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഗെയിൽ പദ്ധതിയെ തകർക്കാൻ ശ്രമിച്ചു. വൈകാരികമായ വ്യാജ പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ടവർ പിന്നീട് യാഥാർത്ഥ്യം മനസിലാക്കി പദ്ധതിയെ അനുകൂലിച്ചത് കേരളം കണ്ടതാണ്. നാടിന് ഏറ്റവും ആവശ്യമായ വികസന പ്രവർത്തനം അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇതിനായി വിചിത്ര സഖ്യം കേരളത്തിൽ രൂപം കൊണ്ടു. ആസൂത്രിതമായ വ്യാജപ്രചാരണം നടക്കുന്നു.

അതിന് ഏതാനും മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. സമരത്തിന് അതിവൈകാരികതയും അസാധാരണമായ പ്രാധാന്യവും നൽകി ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. എല്ലാ കാലത്തും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. വികസനത്തിന് തുരങ്കം വയ്ക്കുന്നവർക്ക് മാധ്യമങ്ങൾ കൂട്ടുനിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വരുന്ന തലമുറകൾക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി. ബഫർ സോണിന്റെ കാര്യത്തിൽ അവ്യക്തതയുണ്ടെങ്കിൽ പിന്നീട് വ്യക്തത വരുത്താം. അലൈൻമെൻറ് മാറ്റമെന്നത് തെറ്റായ പ്രചാരണം. സമരത്തിൽ എല്ലാ സ്വഭാവമുള്ളവരും ഉണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തന്നെയാണ് മുന്നോട്ട് പോകുന്നത്. ഒരു കല്ല് എടുത്തു കൊണ്ടു പോയാൽ ഈ പദ്ധതി അവസാനിപ്പിക്കാനാകുമോ? ഇത് രാഷ്ട്രീയ ഗൂഢാലോചനയാണ്. ജനത്തിന്റെ പെടലിക്കിടേണ്ട. ഇപ്പോഴത്തെ കല്ലിടൽ സാമൂഹികാഘാത പഠനത്തിനാണ്. ഭൂമി ക്രയവിക്രയത്തിന് തടസമില്ല. കല്ലിടുന്നതിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തി ഭൂമി ഏറ്റെടുക്കേണ്ടി വന്നാലേ അതിലേക്ക് എത്തൂ. ഇപ്പോഴത്തെ കല്ലിടൽ ഭൂമി ഏറ്റെടുക്കാനല്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version