Connect with us

കേരളം

ജനിതക വ്യതിയാനം വന്ന വൈറസിനെതിരെ വാക്സിനുകൾക്ക് പ്രതിരോധം തീർക്കാനാവില്ലെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി

WhatsApp Image 2021 04 26 at 5.37.59 PM

ജനിതക വ്യതിയാനം വന്ന വൈറസിനെതിരെ വാക്സിനുകൾക്ക് പ്രതിരോധം തീർക്കാനാവില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കണ്ടെത്തിയതിൽ ഡബിൾ മ്യൂട്ടന്റെ വകഭേദത്തിന് മാത്രമാണ് അൽപ്പമെങ്കിലും വാക്സിനെ ചെറുക്കാൻ കഴിവുള്ളത്. ബാക്കി എല്ലാത്തരം വൈറസ് വകഭേദങ്ങൾക്കും വാക്സിൻ ഫലപ്രദമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

3,68,840 ഡോസ് വാക്സിനാണ് നമ്മുടെ കൈയിൽ ആകെയുള്ളത്. ഇതിനാലാണ് കേന്ദ്രത്തോട് അൻപത് ലക്ഷം ഡോസ് വാക്സിൻ ഉടനെ ആവശ്യപ്പെടുന്നത്. പുതിയ വാക്സിൻ പോളിസി കേന്ദ്രം നടപ്പാക്കും മുൻപേ നമ്മൾ അക്കാര്യം ആവശ്യപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സിൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെങ്കിൽ മാത്രമേ ബുക്കിം​ഗ് സ്വീകരിക്കാനാവൂ. ആവശ്യത്തിന് വാക്സിൻ സ്റ്റോക്ക് ഇല്ലാതെ ബുക്കിം​ഗ് എടുക്കാനാവില്ല. നിലവിൽ വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ള വാക്സിൻ തൊട്ടുമുൻപുള്ള ദിവസമാണ് ഷെഡ്യൂൾ ചെയ്യാൻ പറ്റുന്നത്.

അങ്ങനെ ഷെഡ്യൂൾ ചെയ്താൽ തന്നെ വാക്സിൻ ബുക്കിം​ഗ് പെട്ടെന്ന് തീരുന്ന അവസ്ഥയാണ്. ഇപ്പോൾ വാക്സിനേഷന് ബുക്ക് ചെയ്യുന്നവർക്ക് അപ്പോയിൻമെന്റ് കിട്ടാത്തതിന് കാരണം വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതിനാലാണ്. നിലവിലുള്ള സാഹചര്യത്തിന്റെ ​ഗൗരവം ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version