Connect with us

ക്രൈം

ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഫിസിയോ തെറപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു

Published

on

Kozhikode beach hospital.jpg

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്ന ഫിസിയോ തെറപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

ബുധനാഴ്ച ആശുപത്രിയില്‍ ഫിസിയോതെറപ്പിക്കു എത്തിയ പെണ്‍കുട്ടിയെ ചികിത്സയ്ക്കിടയില്‍ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് ആരോഗ്യ പ്രവര്‍ത്തകനെതിരെ കേസെടുത്തിരുന്നു. ഒരു മാസമായി പെണ്‍കുട്ടി ആശുപത്രിയില്‍ ഫിസിയോതെറപ്പിക്ക് എത്തുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകയാണ് ചികിത്സ നടത്തുന്നത്. ബുധനാഴ്ച എത്തിയപ്പോള്‍ ഇവര്‍ മറ്റൊരാള്‍ക്കു ചികിത്സ നടത്തുകയായിരുന്നു. ജീവനക്കാരനാണ് അന്ന് ചികിത്സ നല്‍കിയത്. ഇതിനിടയില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

ഇന്നലെ വീണ്ടും പെണ്‍കുട്ടി ചികിത്സയ്‌ക്കെത്തിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകയെ സംഭവം അറിയിച്ചു. തുടര്‍ന്നു ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതി അടുത്ത കാലത്താണ് മറ്റു ജില്ലയില്‍ നിന്നു ബീച്ച് ആശുപത്രിയില്‍ എത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version