കേരളം
ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ കായിക പരിശീലനത്തിന് നിർബന്ധിക്കരുത്- മനുഷ്യാവകാശ കമ്മീഷന്‍
ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ കായിക പരിശീലനത്തില്‍ പങ്കെടുക്കാന്‍ സ്കൂള്‍ പ്രധാന അധ്യാപകനോ കായിക അധ്യാപകനോ നിര‍്ബന്ധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആര്‍ത്തവ സംബന്ധമായ ശാരീരിക ബുധിമുട്ടുകള്‍ നേരിടുന്ന പെണ്‍കുട്ടി പിടി പിരീയഡില്‍ കളിസ്ഥലത്തേക്ക് പോകാതെ ക്ലാസ് മുറിയില്‍ ഇരുന്നതിന് അധ്യാപകന് ശാസിച്ചതു പൊലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ആക്ടിങ് ചെയര്‍പേഴ്സണ്‍ കെ ബൈജുനാഥ് ഉത്തരവില്‍ പറയുന്നു. കാസര്‍കോട് ചന്ദ്രഗിരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനെതിരെ ഉയര്‍ന്ന പരാതിയിലാണ് ഉത്തരവ്.
അതിതീവ്ര ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട വയോധികന് ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽ. എലത്തൂർ സ്വദേശി അറക്കൽ പാച്ചർ (78) എന്നയാളെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വയോധികനെ ചികിത്സക്കായി പ്രവേശിപ്പിച്ചുവെന്ന് ജില്ലാ സാമൂഹീക നീതി ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ വയോധികനെ നരിക്കുന്നി പാറന്നൂർ അത്താണി അനാഥാലയത്തിൽ പ്രവേശിപ്പിക്കാമെന്നും മനുഷ്യാവകാശ കമ്മീഷന് സാമൂഹീക നീതി ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. എലത്തൂർ കൗൺസിലർ മനോഹരൻ മങ്ങാറിയിൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.