ദേശീയം
ആശങ്കയായി വിലകുതിപ്പ് : ഇന്ധന ഡിമാൻഡ് ഇടിഞ്ഞു
വിലക്കയറ്റം പരിധിവിട്ടതോടെ ഇന്ത്യയില്‍ ഇന്ധനവില്പന തുടര്‍ച്ചയായ രണ്ടാംമാസവും കൂപ്പുകുത്തി. 4.9 ശതമാനം കുറവുമായി 17.2 മില്യണ്‍ ടണ്‍ ഇന്ധനമാണ് കഴിഞ്ഞമാസം വിറ്റുപോയതെന്ന് പെട്രോളിയം മന്ത്രാലയത്തിനുള്ള കീഴിലുള്ള പെട്രോളിയം പ്ളാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ (പി.പി.എ.സി) വ്യക്തമാക്കി.
കഴിഞ്ഞ സെപ്‌തംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്പനയുമാണിത്. ജനുവരിയെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ വില്പനയിടിവ് 4.6 ശതമാനമാണ്. കൊവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ അയഞ്ഞതോടെ തുടര്‍ച്ചയായി അഞ്ചുമാസങ്ങളില്‍ നേട്ടം കുറിച്ച ശേഷമായിരുന്നു ജനുവരിയിലെ വില്പനയിടിവ്.
അന്താരാഷ്‌ട്ര ക്രൂഡോയില്‍ വിലവര്‍ദ്ധന ചൂണ്ടിക്കാട്ടി, ആഭ്യന്തര ഇന്ധനവില പൊതുമേഖലാ എണ്ണവിതരണ കമ്ബനികള്‍ ദിനംപ്രതി കൂട്ടിയതാണ് തിരിച്ചടിയായത്
നിലവില്‍ എക്കാലത്തെയും ഉയരത്തിലാണ് പെട്രോള്‍, ഡീസല്‍ വിലയുള്ളത്. മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ പെട്രോള്‍ വില ചരിത്രത്തില്‍ ആദ്യമായി ലിറ്ററിന് 100 രൂപയും കടന്നു.
അതേസമയം കേരളമടക്കം ഒട്ടേറെ സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലായതിനാല്‍ രണ്ടാഴ്‌ചയോളമായി പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്ബനികള്‍ പരിഷ്‌കരിച്ചിട്ടില്ല