Connect with us

ദേശീയം

ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി

Published

on

Untitled 36 3 300x169 1

ഇസ്ലാംമത വിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. യുപി ഷിയ സെൻട്രൽ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വിയാണ് സുപ്രിം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ സൂക്തങ്ങൾ ആളുകളെ അക്രമത്തിനു പ്രേരിപ്പിക്കുന്നതാണെന്നും ഇവ വിശുദ്ധ ഗ്രന്ഥത്തിൽ പിന്നീട് കൂട്ടിച്ചേർത്തതാണെന്നും അദ്ദേഹം ഹർജിയിൽ ആരോപിക്കുന്നു.

‘തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താൻ ഇസ്ലാമിലെ ആദ്യ ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ എന്നിവരാൽ ചേർക്കപ്പെട്ട സൂക്തങ്ങളാണിത്. ഇവ അക്രമത്തിന് പ്രേരിപ്പിക്കുന്നു. ആളുകളെ ജിഹാദിൻറെ പാതയിലേക്ക് എത്തിക്കുന്ന തരത്തിൽ പ്രകോപനം ഉയർത്തുന്നവയാണ് ഈ സൂക്തങ്ങൾ. വിശുദ്ധ ഗ്രന്ഥത്തിൽ ഈ വാക്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടതാണ്. തീവ്രവാദികൾ അടക്കം തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ ഇവ ഉപയോഗിക്കാറുണ്.’- ഹർജിയിൽ അദ്ദേഹം ആരോപിക്കുന്നു.

അതേസമയം, റിസ്‌വി ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുകയാണെന്ന് ആൾ ഇന്ത്യ ഷിയ പേഴ്സണൽ ലോ ബോർഡ് ആരോപിച്ചു. ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡും ഹർജിയെ വിമർശിച്ച് രംഗത്തെത്തി. റിസ്‌വിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. അദ്ദേഹം മുസ്ലിം വിരുദ്ധനാണ്. കോടതി ആ പൊതുതാൽപര്യ ഹർജി ഉപേക്ഷിക്കണം. ഖുർആനിലെ ഒരു വാക്യവും ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്നില്ല എന്നും അവർ പ്രതികരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version