Connect with us

ദേശീയം

നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാന്‍ അനുമതി നൽകി ബ്രിട്ടീഷ് സർക്കാർ

nirav modi 1618575247

വായ്പാ തട്ടിപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയമാണ് നീരവിനെ കൈമാറാന്‍ അനുമതി നല്‍കിയത്.

നീരവിനെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് ഫെബ്രുവരിയില്‍ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി അറിയിച്ചിരുന്നു. നീരവിനെ കൈമാറണമെന്ന് ആവിശ്യപ്പെട്ട് ഇന്ത്യ സമര്‍പ്പിച്ച രേഖകള്‍ സ്വീകര്യമാണെന്നാണ് കോടതി അറിയിച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച്‌ 14,000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാര്‍ച്ചിലാണു ലണ്ടനില്‍ അറസ്റ്റിലായത്. എന്നാല്‍ 50 കാരനായ നീരവ് മോദിക്ക് ഇതിനെതിരെ 28 ദിവസത്തിനുള്ളില്‍ യുകെ ഹൈകോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.

2019 ഫെബ്രുവരിയില്‍ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ കോടതിയെ സമീപിച്ച മദ്യവ്യവസായി വിജയ് മല്യയുടെ കാര്യത്തിലും ഇതുപോലെ ചെയ്തിരുന്നു. എന്നാല്‍ വിധി വരാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാമെന്നാണ് സൂചന.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം4 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം4 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം4 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം4 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം4 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം5 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം5 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം6 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം6 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version