കേരളം
പിഴകൂടാതെ വാട്ടർ ബില്ലടയ്ക്കാനുള്ള കാലാവധി ചുരുക്കി
വീടുകളിലെ വാട്ടർ ചാർജ് സമയത്ത് അടയ്ക്കാൻ മറന്നുപോകാറുണ്ടോ? എന്നാൽ ഇനി വൈകിയാൽ കയ്യിൽ നിന്ന് പണം പോകുന്ന വഴി അറിയില്ല. ഗാർഹിക കണക്ഷനുകളുടെ ബില്ല് പിഴകൂടാതെ അടയ്ക്കാനുള്ള കാലാവധി 10 ദിവസമായി ചുരുക്കി.
ഇതുവരെ ഒരു മാസത്തെ സാവകാശം നൽകിയിരുന്നു. സെപ്റ്റംബർ 1 മുതൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരും. പിഴയോടെ ബിൽ അടയ്ക്കാനുള്ള കാലാവധി 15 ദിവസം എന്നതിൽ മാറ്റമില്ല.
കുടിശ്ശികയാകുന്ന ബില്ലിന് ഈടാക്കിയിരുന്ന പിഴ മാസം 5 രൂപ എന്നത് ഇനി മുതൽ 1 മാസത്തേക്ക് ബിൽ തുകയുടെ ഒരു ശതമാനം എന്നും ഒരു മാസം കഴിഞ്ഞാൽ ഒന്നര ശതമാനം എന്നും പുന:ക്രമീകരിച്ചു.