Connect with us

കേരളം

മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവര്‍ ജാഗ്രതൈ… ബ്രത്ത് അനലൈസറും ഇനി ഹൈടെക്

Published

on

driving tips new drivers

മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ഹൈടെക് ബ്രത്ത് അനലൈസര്‍ വരുന്നു.ഡ്രൈവറുടെ ചിത്രമടക്കം രേഖപ്പെടുത്തുന്ന രീതിയിലാണ് അത്യാധുനിക ബ്രത്ത് അനലൈസറിന്റെ (ആല്‍ക്കോമീറ്റര്‍) രൂപകല്‍പ്പന. ഇന്‍ബില്‍ട്ടായി ക്യാമറയും പ്രിന്ററും കളര്‍ ടച്ച്‌ സ്‌ക്രീനുമുള്ള ബ്രത്ത് അനലൈസറുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.

കുറഞ്ഞത് 4 മെഗാപിക്‌സല്‍ ശേഷിയുള്ള വൈഡ് ആംഗിള്‍ ക്യാമറയാകും പുതിയ തരം ബ്രത്ത് അനലൈസറില്‍ ഉണ്ടാകുക.നിലവില്‍ 56 ഉപകരണങ്ങള്‍ക്കാണ് പൊലീസ് വകുപ്പ് കരാര്‍ ക്ഷണിച്ചിരിക്കുന്നത്. 50 ലക്ഷം രൂപയാണ് ഉദ്ദേശിക്കുന്ന ചിലവ്.

ആല്‍ക്കോമീറ്ററിലേക്ക് ഊതുമ്ബോള്‍ ഉഛ്വാസ വായു പരിശോധിക്കുന്നതിനൊപ്പം തന്നെ അത് ഡ്രൈവറുടെ ചിത്രവും പകര്‍ത്തും.കൂടാതെ യന്ത്രത്തിലെ ജി പി എസ് സംവിധാനം ലൊക്കേഷനും അടയാളപ്പെടുത്തും.

രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവിനൊപ്പം ഉപകരണത്തിന്റെ സീരിയല്‍ നമ്ബര്‍,ടെസ്റ്റ് നടത്തിയ തീയ്യതിയും സമയവും ഡ്രൈവറുടെ പേര്,ഡ്രൈവിംഗ് ലൈസന്‍സ് നമ്ബര്‍,വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്ബര്‍,ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥന്റെ പേര്,ഉദ്യോഗസ്ഥന്റെയും ഡ്രൈവറുടെയും ഒപ്പ് എന്നിവ അടങ്ങിയ ചീട്ടായിരിക്കും ഉപകരണത്തിലെ പ്രിന്റര്‍ വഴി ലഭിക്കുക.

ഡ്രൈവറുടെ ചിത്രമടക്കം എല്ലാ രേഖകളും ഫയലായി ഉപകരണത്തിന്റെ മെമ്മറി കാര്‍ഡില്‍ രേഖപ്പെടുത്തും.64 ജി ബി ശേഷിയുള്ള മെമ്മറി കാര്‍ഡില്‍ 30,000 പേരുടെ ടെസ്റ്റ് വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുവാന്‍ കഴിയും. ഈ വിവരങ്ങള്‍ പിന്നീട് കമ്ബ്യൂട്ടറിലേക്ക് പകര്‍ത്തുവാനും സംവിധാനമുണ്ട്.മൊബൈല്‍ ബാങ്കിംഗ്,ഓണ്‍ലൈന്‍ പേയ്‌മെന്റ് കൂടാതെ അക്ഷയ കേന്ദ്രങ്ങളിലൂടെയോ പോസ്റ്റ് ഓഫീസ് മുഖേനേയോ 15 ദിവസത്തിനുള്ളില്‍ പിഴയടക്കണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം4 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം4 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം4 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം4 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം4 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം5 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം5 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം6 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം6 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version