Connect with us

കേരളം

ഡോക്ടറെ കാണാൻ മണിക്കൂറുകൾ കാത്തുനിൽക്കുന്ന രോഗികൾ, ഇടപെട്ട് മനുഷ്യാവകാശകമ്മീഷൻ

Screenshot 2023 11 03 170914

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി എം ഓയോടും ആശുപത്രി സൂപ്രണ്ടിനോടും കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്സന്‍ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഈ മാസം 28ന് കോഴിക്കോട് കലക്ട്രേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍കേസ് പരിഗണിക്കും. ബീച്ച് ആശുപത്രിയില്‍ ഓപി ടിക്കറ്റ് കൗണ്ടര്‍ കാര്യക്ഷമമല്ലാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെത്തുന്നവർക്ക് അന്ന് തന്നെ ഡോക്ടറെ കാണാനാകുമെന്ന് ഉറപ്പിക്കാനാവില്ലാത്ത സ്ഥിതിയാണ്. മീറ്ററുകളോളമുള്ള വരി കടന്ന് മുന്നിലെത്തിയാൽ മാത്രം കിട്ടുന്ന സൗഭാഗ്യമാണ് ഇവിടെ ഒപി ടിക്കറ്റ്. ആവശ്യത്തിന് ജീവനക്കാരോ കൗണ്ടറുകളോ ഇല്ലാത്തത് കൊണ്ട് കുറേ രോഗികൾ ടിക്കറ്റ് കിട്ടാതെ മടങ്ങിപ്പോകുന്നതും പതിവാണ്.

ഒപി ടിക്കറ്റെടുക്കാൻ ദിവസവും 500 ലേറെ പേരെത്തി വരി നിൽക്കുന്നയിടം. രാവിലെ 9 മുതലാണ് ടിക്കറ്റ് കൊടുക്കുന്നതെങ്കിലും പുലർച്ചെയെത്തി കാത്തുനിൽക്കും ആളുകൾ. പല ദിവസവും വരി റോഡ് വരെ നീളും. കുറേയേറെപ്പേർ ടിക്കറ്റ് കിട്ടാതെ മടങ്ങും. പ്രായമായവർക്കും വികലാംഗർക്കും വേറെ വരിയെങ്കിലുമതിന് പ്രത്യേകം കൗണ്ടറില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version