Connect with us

കേരളം

തലകുത്തനെ രോഗി ലിഫ്റ്റില്‍ കുടുങ്ങി; സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

Published

on

പത്തനംതിട്ട നഗരത്തിലെ കവിത ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയെ സാഹസികമായി അഗ്നിശമനസേന രക്ഷപ്പെടുത്തി. ചിറ്റാര്‍ സ്വദേശിനി മറിയാമ്മയാണ് അരമണിക്കൂര്‍ നേരം ലിഫ്റ്റില്‍ കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.മറിയാമ്മയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

മൂന്നാമത്തെ നിലയില്‍ നിന്ന് ഡോക്ടറെ കണ്ടശേഷം ആശുപത്രി ജീവനക്കാരിക്കൊപ്പം താഴത്തെ നിലയിലേക്ക് എത്തുകയായിരുന്നു മറിയാമ്മ. പുറത്തേക്കിറങ്ങുന്നതിനിടെ മധ്യവയസ്‌കയുടെ കാല്‍ ലിഫ്റ്റിനിടയില്‍ കുടുങ്ങുകയും ലിഫ്റ്റ് താഴേക്ക് പോവുകയും ചെയ്തു. അങ്ങനെ മറിയാമ്മയുടെ കാലുകള്‍ മുകളില്‍ ആവുകയും തലതാഴോട്ടുമായ അവസ്ഥയിലായിരുന്നു. അരമണിക്കൂര്‍ നേരം ഇതുപോലെ ഇവര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേന അതിവിദഗ്ധമായാണ് ഇവരെ രക്ഷപ്പെടുത്തിയത്.

അരമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിച്ചത്. മറിയാമ്മയ്ക്ക് കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍ ഇവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാലിന് അസുഖമുള്ളതിനാല്‍ ലിഫ്റ്റില്‍ നിന്നും സമയത്തിനുള്ളില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അസുഖമുള്ള കാല്‍തന്നെ ലിഫ്റ്റില്‍ കുടുങ്ങുകയും ചെയ്തു. ലിഫ്റ്റിന്റെ സെന്‍സര്‍ വര്‍ക്ക് ചെയ്യാത്തതാവാം കാരണമാണെന്നാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറയുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version