Connect with us

ദേശീയം

പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ; ലോക്സഭയും രാജ്യസഭയും ചേരും

Published

on

Untitled design 2023 09 19T081935.578

പാർലമെന്റ് നടപടിക്രമങ്ങൾ ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ നടക്കും. രാവിലെ ഒൻപതരയ്ക്ക് പ്രത്യേക ഫോട്ടോ സെഷന് ശേഷം 11 മണിക്ക് പഴയമന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക സമ്മേളനം ചേരും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയുമായി പഴയ മന്ദിരത്തിൽ നിന്ന് പുതിയ മന്ദിരത്തിലേക്ക് നടക്കും. കേന്ദ്രമന്ത്രിമാരും ലോക്സഭാംഗങ്ങളും പ്രധാനമന്ത്രിയെ അനുഗമിക്കും. ‌‌

പഴയ പാർലമെന്റ് മന്ദിരത്തിൽ ഇന്ന് ചേരുന്ന പ്രത്യേക സമ്മേളനത്തിൽ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. പുതിയ മന്ദിരത്തിൽ ഇന്ന് ലോക്സഭയും രാജ്യസഭയും ചേരും. ഉച്ചയ്ക്ക് 1.15ന് ലോക്സഭയും 2.15ന് രാജ്യസഭയും ചേരും. വനിതാ സംവരണ ബിൽ അടക്കമുള്ളവ ഇന്നത്തെ യോ​ഗ അജണ്ടയിൽ ഇല്ല‌‌.

വരും ദിവസങ്ങളിൽ എട്ട് ബില്ലുകൾ പുതിയ മന്ദിരത്തിൽ അവതരിപ്പിക്കും. വെള്ളിയാഴ്ച വരെയാണ് സമ്മേളനം നടക്കുന്നത്. കഴിഞ്ഞ മേയിലാണു പുതിയ പാർലമെന്റ്‌ മന്ദിരം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തത്‌. ത്രികോണാകൃതിയിലുള്ള നാല്‌ നില കെട്ടിടത്തിന്‌ 64,500 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുണ്ട്‌. ലോക്‌സഭാ ചേമ്പറിൽ 888 അംഗങ്ങൾക്കും രാജ്യസഭാ ചേംബറിൽ 300 അംഗങ്ങൾക്കും ഇരിക്കാൻ കഴിയുന്നതാണ്‌ കൂറ്റൻ കെട്ടിടം. ഇരുസഭകളുടെയും സംയുക്‌ത സമ്മേളനത്തിനായി 1,280 എംപിമാർക്ക്‌ ലോക്‌സഭാ ചേംബറിൽ ഒത്തുചേരാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം1 month ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം1 month ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം1 month ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം1 month ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version