ദേശീയം
വയനാട് സന്ദര്‍ശനത്തിന് പിന്നാലെ പാങ്കോങ്; പ്രിയപ്പെട്ട കെടിഎമ്മില്‍ രാഹുല്‍ ഗാന്ധിയുടെ ട്രിപ്പ്
സാമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാങ്കോങ് ട്രിപ്പ്. വയനാട് സന്ദര്‍ശനത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പാങ്കോങ് ട്രിപ്പ്. ഓഗസ്റ്റ് 12,13 തീയതികളിലായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയിരുന്നത്. ഇത് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുലിന്റെ പാങ്കോങ്ങിലേക്കുള്ള കെടിഎം റൈഡ്.
തന്റെ പ്രിയപ്പെട്ട കെടിഎമ്മിലാണ് രാഹുലിന്റെ ട്രിപ്പ്. തനിക്ക് കെടിഎം 390 ഉണ്ടെന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ കൊണ്ട് ഓടിക്കാന്‍ കഴിയുന്നില്ലെന്നും നേരത്തെ രാഹുല്‍ വ്യക്തമാക്കിയിരുന്നു. രാജീവ് ഗാന്ധിയുടെ ജന്മദിനം ഈസ്റ്റേണ്‍ ലഡാക്കിലെ പാങ്കോങ് തടാകത്തില്‍ ആഘോഷിക്കാനാണ് രാഹുലിന്റെ യാത്ര.
വ്യാഴാഴ്ചയാണ് രാഹുല്‍ ലഡാക്കിലെത്തിയത്. ശനിയാഴ്ച രാവിലെയാണ് ലേയില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയുള്ള പാങ്കോങ്ങിലേക്ക് ഏതാനും പേര്‍ക്കൊപ്പം കെടിഎം റൈഡ് ആരംഭിച്ചത്. 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ ലഡാക്ക് സന്ദര്‍ശനമാണിത്.
സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ കെടിഎം ട്രിപ്പ് വൈറലാണ്. 30 അംഗ ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ (എല്‍എഎച്ച്ഡിസി)-കാര്‍ഗില്‍ തിരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.
ഇന്നു മടങ്ങാനായിരുന്നു തീരുമാനമെങ്കിലും യാത്ര 25 വരെ നീട്ടിയതായി കോണ്‍ഗ്രസ് അറിയിച്ചു. കെടിഎം 390 ഡ്യൂക്ക്, ആര്‍സി 390, 390 അഡ്വഞ്ചര്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ കെടിഎം 390 ലഭ്യമാണ്. ആദ്യത്തേത് നേക്കഡും രണ്ടാമത്തേത് സ്‌പോര്‍ട്സ് ബൈക്കും മൂന്നാമത്തേത് അഡ്വഞ്ചര്‍ ബൈക്കുമാണ്.