ദേശീയം
പാൻ- ആധാർ ബന്ധിപ്പിക്കാൻ നാളെ മുതൽ പിഴ; ഒരു വർഷത്തേക്ക് ഇളവ്
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ നാളെ മുതൽ മുതൽ പിഴ നൽകണം. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ ശിക്ഷ. 2023 മാർച്ച് 31 വരെ പിഴ ഒടുക്കിക്കൊണ്ട് ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാം. അതിനു ശേഷ പിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ റദ്ദാവും. പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു വർഷത്തേക്കു കൂടി ഇളവ് നൽകിയത്. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഒരു വർഷത്തിനകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2023 മാർച്ച് 31-ന് ശേഷം അയാളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ബുധനാഴ്ച അറിയിച്ചു. ഇന്നു കൂടി പിഴ നൽകാതെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനാവും. അതിനു ശേഷം ചെയ്യുന്നവർ ലിങ്ക് ചെയ്യുന്നതിന് 500 മുതൽ 1000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും.
2022 ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയാകും 500 രൂപ പിഴ ഈടാക്കുക. തുടർന്ന് 2023 മാർച്ച് 31 വരെ 1000 രൂപ പിഴയായി ഈടാക്കും. അതിനുശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ നമ്പറുകൾ നിർജ്ജീവമാക്കുമെന്നും അറിയിച്ചു. ഇതോടെ ആദായനികുതി റിട്ടേൺ ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യാനാകില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.