Connect with us

കേരളം

ഷാജഹാന്‍ വധത്തിൽ നിര്‍ണായക തെളിവുകള്‍; മൊബൈല്‍ ഫോണുകള്‍ കാട്ടില്‍ കണ്ടെത്തി; ഒളിപ്പിച്ചത് ബിജെപി നേതാവ്

Published

on

സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച നാല് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. മലമ്പുഴക്ക് സമീപം ചേമ്പനയിലെ കാട്ടില്‍ ഒളിപ്പിച്ച ഫോണുകളാണ് ഞായറാഴ്ച നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കണ്ടെടുത്തത്. ഷാജഹാന്‍ വധക്കേസിലെ നിര്‍ണായക തെളിവാണിതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം അറസ്റ്റിലായ ബിജെപി ബൂത്ത് സെക്രട്ടറി ജിനേഷാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്ക് ഭക്ഷണം വാങ്ങിനല്‍കിയതും പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ തന്റെ വീടിന് സമീപത്തെ കാട്ടിനുള്ളില്‍ ഒളിപ്പിച്ചതും ജിനേഷാണെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച നടത്തിയ തെളിവെടുപ്പില്‍ കവറില്‍ പൊതിഞ്ഞനിലയിലാണ് നാല് ഫോണുകളും പൊലീസ് കണ്ടെടുത്തത്.

കേസിലെ മറ്റൊരു പ്രതിയായ ആവാസ് ജോലിചെയ്യുന്ന കല്ലേപ്പുള്ളിയിലെ കോഴിക്കടയിലും ഞായറാഴ്ച പോലീസ് തെളിവെടുപ്പ് നടത്തി. ഇവിടെവെച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നും ആയുധങ്ങള്‍ കൈമാറിയതെന്നും പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 14ന് രാത്രിയാണ് സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായി എസ്. ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ 12 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version