കേരളം
പാലാ സീറ്റില്‍ ജോസ് കെ മാണി ബലം പിടിക്കില്ല: സി കാപ്പന്
പാലാ സീറ്റിൽ ജോസ് കെ മണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പാലാ എം.എല്‍.എ മാണി സി കാപ്പന് . സീറ്റുകള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങളില്‍ എന്‍.സി.പി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇടതു മുന്നണിയില്‍ വിശ്വാസമെന്നും മാണി സി കാപ്പന് വ്യക്തമാക്കി.
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായെങ്കിലും പാലാ സീറ്റ് സംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ‘പാലാ’യില്‍ വിട്ടുവീഴ്ചയില്ലെന്നാണ് മാണി സി കാപ്പന് ആവര്‍ത്തിക്കുന്നത്.