കേരളം
തദ്ദേശ തെരഞ്ഞെടുപ്പിന് സ്വകാര്യ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി
ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ.
തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്വകാര്യ വാണിജ്യ- വ്യാപാര സ്ഥാപനങ്ങളിലേയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്കാണ് അവധി അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളുടെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചിരിക്കുന്നത്.
ഡിസംബർ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ഡിസംബർ 10 ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അവധി നൽകിയിട്ടുണ്ട്.
Read also: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്: എം.സി കമറുദ്ദീന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി
സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവർക്ക് തെരഞ്ഞെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിൽ പോയി വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണമെന്നും ഉത്തരവിൽ പറയുന്നു. അവധി നൽകാത്തത് പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.