Connect with us

കേരളം

സംസ്ഥാനത്ത് നെല്ലു സംഭരണം അനിശ്ചിതത്വത്തിൽ

Screenshot 2023 10 28 150124

ബാങ്ക് കൺസോര്‍ഷ്യം പണം നൽകാൻ തയ്യാറാകാത്തതിനൊപ്പം കേന്ദ്രം വരുത്തിയ കോടികളുടെ കുടിശിക കൂടി ആയതോടെ സംസ്ഥാനത്ത് നെല്ലു സംഭരണം അനിശ്ചിതത്വത്തിൽ. സഹകരണ സംഘങ്ങളെ സംഭരണം ഏൽപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയിലും അന്തിമ തീരുമാനം ആയിട്ടില്ല. കര്‍ഷകര്‍ക്ക് സമയത്ത് പണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അന്തിമ തീരുമാനം ആകുന്നതേ ഉള്ളു എന്നും കൃഷി മന്ത്രി പി പ്രസാദ് വിശദീകരിച്ചു.

ബാങ്ക് കൺസോര്‍ഷ്യത്തിൽ നിന്ന് പണമെടുത്താണ് കര്‍ഷകര്‍ക്ക് സപ്ലെയ്കോ സംഭരണ വില ലഭ്യമാക്കിയിരുന്നത്. തുടര്‍ സഹകരണത്തിന് ബാങ്കുകൾ തയ്യാറാകുന്നില്ലെന്ന വിശദീകരണത്തോടെയാണ് സംഭരണ വിഹിതത്തിന് സഹകരണ സംഘങ്ങളെ ഏര്‍പ്പാടാക്കാൻ സര്‍ക്കാര്‍ തലത്തിൽ ആലോചന നടക്കുന്നതും. നെല്ലെടുക്കുന്നതിൽ സഹകരണ സംഘങ്ങളുടെ കാര്യക്ഷമതയിൽ സംശയം പ്രകടിപ്പിച്ച കര്‍ഷകര്‍ ഇതിനെതിരെ രംഗത്തെത്തി. സഹകരണ സംഘങ്ങൾ മുൻകാലങ്ങളിൽ വരുത്തിയ വീഴ്ചകളും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സമയത്ത് പണം ലഭ്യമാക്കുകയെന്ന ഒറ്റ ലക്ഷ്യത്തിൽ ഊന്നിയാണ് ചര്‍ച്ചകളെന്നും ഉപസമിതി തീരുമാനം ഉടനുണ്ടാകുമെന്നും കൃഷി മന്ത്രി പറഞ്ഞു.കേന്ദ്ര നയമാണ് പ്രതിസന്ധി ഉണ്ടാക്കുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വിശദീകരിച്ചു

2022- 23 സീസണിൽ സപ്ലെയ്കോ എടുത്തത് 7.31 മെട്രിക് ടൺ നെല്ലാണ്. 2018 മുതലുളള കേന്ദ്രം വിഹിതം കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നാണ് കേരളത്തിന്‍റെ കണക്ക്. സപ്ലെയ്കോ സംഭരിക്കുന്ന നെല്ല് മില്ലുകൾ കുത്തി അരിയാക്കി റേഷൻ കടവഴി വിതരണത്തിന് എത്തിച്ച് വിനിയോഗ സര്‍ട്ടിഫിക്കറ്റ് നൽകുമ്പോഴാണ് കേന്ദ്രം തുക ലഭ്യമാക്കുന്നത്. കോടികൾ കുടിശിക വന്നതോടെയാണ് സംഭരണമാകെ താളം തെറ്റിയതെന്നും പിആര്‍എസ് വായ്പ കര്‍ഷകര്‍ക്ക് ബാധ്യതയുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാനുമാണ് സഹകരണ സംഘങ്ങളുമായി ധാരണയെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം, പലതവണയായി പലതരം പ്രതിസന്ധികൾ നേരിട്ട കര്‍ഷകര്‍ക്ക് പക്ഷെ ഈ പറയുന്നതിലൊന്നും അത്ര വിശ്വാസം പോര

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version