Connect with us

കേരളം

ഉക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതര്‍: പി ശ്രീരാമകൃഷ്ണന്‍

Published

on

റഷ്യയുമായി യുദ്ധഭീതി നിലനില്‍ക്കുന്ന ഉക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരെന്ന് നോര്‍ക്ക ഉപാധ്യക്ഷന്‍ പി ശ്രീരാമകൃഷ്ണന്‍. സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ തുറന്നു. കുട്ടികള്‍ക്ക് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാം. സഹായം ആവശ്യമുള്ളവര്‍ക്ക് നോര്‍ക്കയെ സമീപിക്കാം. അത്യാവശ്യമില്ലാത്തവര്‍ നാട്ടിലേക്ക് മടങ്ങണമെന്നും ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ഉക്രൈനില്‍ നിന്നും നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ആവശ്യത്തിന് വിമാനങ്ങളില്ലാത്തത് പ്രതിസന്ധിയാകുന്നുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഉക്രൈനിലുള്ള മലയാളികള്‍. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള പൗരന്മാര്‍ രാജ്യത്തേക്ക് മടങ്ങണെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

മെഡിക്കല്‍ രംഗത്തു മാത്രം 2500 ഓളം മലയാളി വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ പഠനം നടത്തുന്നത്. ഇപ്പോള്‍ സുരക്ഷിതരാണെന്നും, ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ആക്കിയെന്നുമാണ് വിദ്യാര്‍ത്ഥികള്‍ സൂചിപ്പിക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുള്ളവരോട് മടങ്ങാനും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്.

അതിര്‍ത്തിയിലെ സൈനികവിന്യാസം ഭാഗികമായി പിന്‍വലിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിന് പിന്നാലെ യുദ്ധഭീതിയില്‍ നേരിയ അയവു വന്നിട്ടുണ്ട്. എന്നാല്‍ ആക്രമണ സാധ്യത ഇപ്പോഴുമുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങലെ അണിനിരത്തി നേരിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version