Connect with us

കേരളം

പി.ജയരാജന് സീറ്റ് നിഷേധിച്ചതില്‍ കണ്ണൂര്‍ സി.പി.എമ്മില്‍ പരസ്യ പ്രതിഷേധം

Published

on

n259508920220cf79662346494d16e807806bac3a66bbe6ffc8faff1f4d3e4d5c39a0e3eba

കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സീറ്റ് നിഷേധിച്ചതില്‍ കണ്ണൂര്‍ സി.പി.എമ്മില്‍ പരസ്യ പ്രതിഷേധം കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍. ധീരജ് രാജിവെച്ചു. സി.പി.എമ്മില്‍ തുടരുമെന്നും വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരു​​െ​മന്നും ജനങ്ങളോട് മറുപടി പറയേണ്ടത് തങ്ങളാണെന്നും ധീരജ് പറഞ്ഞു. പി.ജയരാജന്റെ അടുത്ത അനുയായിയാണ് ധീരജ്. അമ്ബാടിമുക്ക് സി.പി.എം ബൂത്ത് പ്രസിഡന്റ് കൂടിയാണ് എന്‍.ധീരജ്.

അമ്ബാടിമുക്കില്‍ നിന്ന് സി.പിഎമ്മില്‍ എത്തിയ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ മുന്നില്‍ നിന്നയാളാണ് ധീരജ്. ‘അമ്ബാടിമുക്ക് സഖാക്കള്‍’ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി ജയരാജനോട് അടുപ്പം സൂക്ഷിക്കുന്നവരാണ് ഇവര്‍.

 

പി.ജയരാജന്റെ അനുയായികളുടെ ‘പിജെ ആര്‍മി’ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലും സീറ്റ് നിഷേധത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ജയരാജനെ അനുകൂലിച്ചുള്ള വിപ്ലവഗാനങ്ങളും എത്തി. ജയരാജനും തോമസ് ഐസക്കിനും ജി.സുധാകരനും സീറ്റ് നിഷേധിക്കുമ്ബോള്‍ മന്ത്രിമാരുടെ ഭാര്യമാര്‍ക്ക് സീറ്റ് നല്‍കുന്നതിനെ ഫെയ്‌സ്ബുക്ക് കമന്റുകളില്‍ വിമര്‍ശിക്കുന്നുണ്ട്.

അതിനിടെ, അമ്ബലപ്പുഴയില്‍ മന്ത്രി ജി.സുധാകരന് സീറ്റ് നിഷേധിച്ചതിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘ജി. സുധാകരനില്ലാതെ എന്തുറപ്പ്, ജി.യെ​വേണ്ടേ? സുധാകരനു പകരം എസ്.ഡി.പി.ഐക്കാരന്‍ സലാമോ? എന്നിങ്ങനെയാണ് പോസ്റ്ററുകള്‍. വലിയ ചുടുകാടിനു സമീപമുള്ള പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനു സമീപമാണ് പോസ്റ്ററുകള്‍ രാവിലെ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പ്രവര്‍ത്തകര്‍ എത്തി പോസ്റ്റര്‍ നീക്കി.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version