Connect with us

കേരളം

പി.ജി. വിദ്യാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കണം: ഐ.എം.എ.

Published

on

കഴിഞ്ഞ 6 ദിവസമായി കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പി.ജി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ഈ വര്‍ഷം ഇതുവരെ പി.ജി. അലോട്ട്‌മെന്റ് നടന്നിട്ടില്ല. ഈ വര്‍ഷം ജനുവരിയില്‍ നടക്കേണ്ട പരീക്ഷ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സെപ്തംബറില്‍ മാത്രം നടക്കുകയും പി.ജി. അലോട്ട്‌മെന്റ് കേന്ദ്രസര്‍ക്കാരിന്റെയും ദേശീയ മെഡിക്കല്‍ കമ്മീഷന്റെയും അനാസ്ഥ കാരണം ഇപ്പോഴും അനിശ്ചിതമായി നീണ്ടുപോവുക യുമാണ്. ഈ കാലതാമസം നമ്മുടെ നാട്ടിലെ മെഡിക്കല്‍ കോളേജുകളുടെ പ്രത്യേകിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

ദേശവ്യാപകമായി നടക്കുന്ന ഈ സമരത്തില്‍ കേരളത്തില്‍ നിന്നുള്ള പി.ജി വിദ്യാര്‍ത്ഥികളും പങ്കുചേരുന്നുണ്ട്. കോവിഡ് മഹാമാരിയുടെ ഒന്നും രണ്ടും തരംഗങ്ങള്‍ ഉണ്ടായ സമയത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കോവിഡ് പ്രതിരോധത്തിനായി മുന്‍നിരയില്‍ നിന്നവരാണ് ഈ പി.ജി. വിദ്യാര്‍ത്ഥികള്‍. രൂക്ഷമായ മാനവശേഷിക്കുറവു ണ്ടായിരുന്നിട്ടും കേരളത്തിലെ മരണനിരക്ക് കുറച്ച് നിര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചവര്‍.

രാജ്യം കോവിഡിന്റെ മൂന്നാം തരംഗം പ്രതിരോധിക്കുന്ന ഈ സമയത്ത് 2021 വര്‍ഷ ബാച്ച് പി.ജി വിദ്യാര്‍ത്ഥികളുടെ കുറവ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ ബാധിക്കും. 850-ലധികം അര്‍ഹരായ റാങ്ക് ജേതാക്കളാണ് കേരളത്തില്‍ മാത്രം അലോട്ട്‌മെന്റ് കാത്ത് പുറത്തു നില്‍ക്കുന്നത്. ഒരു പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാകേണ്ട സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഈ കുറവ് സംസ്ഥാനത്തെ ആരോഗ്യപരിപാലന രംഗത്തെ തന്നെ ദോഷമായി ബാധിക്കും.

ഈ സാഹചര്യത്തില്‍ ഔദ്യോഗികമായിത്തന്നെ ഈ പ്രതിസന്ധി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോഴുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version