Connect with us

കേരളം

കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസമായി മുഖ്യമന്ത്രി…; സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓക്സിജൻ വാർ റൂമുകൾ

cm pinarayi vijayan jpg 710x400xt 1 jpg 710x400xt

കേരളത്തിലെ എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ആശുപത്രിയിലേയും കോവിഡ് രോഗികളുടെ എണ്ണവും, ഓക്‌സിജന്‍ ലഭ്യതയും ഈ വാര്‍ റൂമുകളില്‍ നിരന്തരമായി മോണിറ്റര്‍ ചെയ്യപ്പെടുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിന് അനുസൃതമായ ഓക്‌സിജന്‍ ലഭ്യത ഉണ്ടോ എന്ന് ഇതുവഴി ഉറപ്പു വരുത്താന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

കോവിഡ് രോഗവ്യാപനം അതിശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗചികിത്സയ്ക്കാവശ്യമായ ഓക്‌സിജന്റെ ക്ഷാമം രാജ്യത്തെ വലിയ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. രണ്ടാമത്തെ കോവിഡ് തരംഗം മുന്‍കൂട്ടി കണ്ടുകൊണ്ട് കേരളം ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്താനുള്ള മുന്‍കരുതലുകള്‍ എടുത്തിരുന്നു. രോഗവ്യാപനം കൂടുന്ന സാഹചര്യമായതിനാല്‍ ഓക്‌സിജന്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സഹായം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട് ‘.

ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ലഭ്യമായ ഓക്‌സിജന്റെ ഫലപ്രദമായ മാനേജ്‌മെന്റാണ്. അതിനു വേണ്ടിയാണ് നമ്മള്‍ എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഓരോ ആശുപത്രിയിലേയും കോവിഡ് രോഗികളുടെ എണ്ണവും, ഓക്‌സിജന്‍ ലഭ്യതയും ഈ വാര്‍ റൂമുകളില്‍ നിരന്തരമായി മോണിറ്റര്‍ ചെയ്യപ്പെടുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിന് അനുസൃതമായ ഓക്‌സിജന്‍ ലഭ്യത ഉണ്ടോ എന്ന് ഇതുവഴി ഉറപ്പു വരുത്താന്‍ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിനു പുറമേ ഓക്‌സിജന്‍ ഉത്പാദനം, ശേഖരണം, വിതരണം എന്നിവയും ഈ വാര്‍ റൂമുകള്‍ വഴി നിയന്ത്രിക്കപ്പെടുന്നു. ഓരോ ആശുപത്രിയിലേയും ആവശ്യമനുസരിച്ച്‌ ഓക്‌സിജന്‍ വിതരണം ചെയ്യുക എന്ന പ്രധാന ഉത്തരവാദിത്വം വാര്‍ റൂമുകളില്‍ ആണ് നിക്ഷിപ്തമായിരിക്കുന്നത്. പോലീസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എന്നീ വകുപ്പുകളില്‍ നിന്നും പെസോ (PESO)- യില്‍ നിന്നും ഉള്ള നോമിനികള്‍ ഈ വാര്‍ റൂമുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഏതെങ്കിലും ആശുപത്രികളില്‍ ഓക്‌സിജന്‍ ആവശ്യമുണ്ടെങ്കില്‍ വാര്‍ റൂമുകളുടെ ഈ കോള്‍ സെന്റര്‍ നമ്ബറുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version