Connect with us

കേരളം

തീവ്രപരിചരണ വിഭാഗങ്ങളില്‍ ഓക്​സിജന്‍ വിതരണം തകരാറില്‍…; മെഡിക്കല്‍ കോളജിന്​ ഫയര്‍ഫോഴ്​സ്​ നോട്ടീസ്​

Published

on

WhatsApp Image 2021 05 16 at 2.50.38 PM

ഗുരുതരാവസ്ഥയിലായ കൊവിഡ്​ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ​തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ഓക്​സിജന്‍ വിതരണ സംവിധാനങ്ങള്‍ തകരാറിലെന്ന്​ ഫയര്‍ഫോഴ്​സ്​ മുന്നറിയിപ്പ്​. മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ഇന്‍റന്‍സിവ്​ കെയര്‍ യൂണിറ്റിലും ഓര്‍ത്തോ ഐ.സി.യുവിലുമാണ്​ അന്തരീക്ഷ അളവിനെക്കാള്‍ ഓക്​സിജന്‍ തോത്​ കൂടുതലെന്ന്​കണ്ടെത്തിയിരിക്കുന്നത്​. ഇത്​ ഗൗരവതരമെന്ന്​ ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ അഗ്നിബാധ പോലുള്ള വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉചിതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ റീജണല്‍ ഫയര്‍ഫോഴ്​സ്​ ഓഫീസര്‍ ആശുപത്രി അധികൃതര്‍ക്ക്​ കത്ത്​ നല്‍കി.

കൊവിഡ്​ രോഗികള്‍ക്കായി വിവിധ ആശുപത്രികളില്‍ വ്യാപകമായി ഓക്​സിജന്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ്​ അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഫയര്‍ഫോഴ്​സ്​ വിഭാഗം ആശുപത്രികളില്‍ പരിശോധന നടത്തിവരുന്നത്​. സംസ്ഥാനത്തുടനീളം കഴിഞ്ഞ മൂന്നു നാലുദിവസങ്ങളിലായി പരിശോധന നടന്നുവരുകയാണ്​.

തലസ്ഥാനജില്ലയില്‍ മെഡിക്കല്‍ കോളജ്​, ഫോര്‍ട്ട്​ ആശുപത്രി ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലും പത്തിലധികം സ്വകാര്യആശുപത്രികളിലുമാണ്​ പരിശോധന നടത്തിയത്​. ഫയര്‍ഫോഴ്​സിന്​ ലഭിച്ച രണ്ട്​ ഓക്​സിജന്‍ ഡിറ്റക്​ടര്‍ ഉപയോഗിച്ച്‌​ നടത്തിയ പരിശോധനയില്‍ സ്വകാര്യ ആശുപത്രികളില്‍ മിക്കതിലും കൃത്യമായ ശതമാനത്തിലായിരുന്നു തീവ്രപരിചരണവിഭാഗങ്ങളിലെ ഓക്​സിജന്‍ അളവ്​. 21^23.5 ശതമാനമാണ്​ സാധാരണപരിധി. എന്നാല്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ഈ ശതമാനത്തിലും കുടുതലെന്നാണ്​ കണ്ടെത്തിയത്​.

ഓക്​സിജന്‍ വിരണശൃംഖലയില്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതു മൂലമാണ്​ ഇത്​ സംഭവിച്ചത്​. ഓക്​സിജന്‍ പൈപ്പിലും വാല്‍വുകളിലും നിന്നുള്ള ലീക്ക്​, സിലിലണ്ടറുകള്‍, ​ഫേസ്​​ മാസ്​ക്​ എന്നിവയില്‍ നിന്നുള്ള ലീക്ക്​ തുടങ്ങി കാരണങ്ങളാലാണ്​ ഐ.സി.യു, അടച്ചിട്ടിരിക്കുന റൂമുകളില്‍ ഓക്സിസിജന്റെ അളവ്​ ഉയരാന്‍ കാരണമാകുന്നത്​. ഇത്തരം സാഹചര്യത്തില്‍ അവിടെ ഉണ്ടായേക്കാവുന്ന ഷോര്‍ട്ട്​ സര്‍ക്യൂട്ട്​, ഇലക്​ട്രോസര്‍ജിക്കല്‍ യൂനിറ്റില്‍ നിന്നുള്ള സ്​പാര്‍ക്ക്​ എന്നിവ കാരണം വന്‍ അഗ്​നിബാധയുണ്ടാകാന്‍ കാരണമാകുമെന്നും ഫയര്‍ഫോഴ്​സ്​ മുന്നറിയിപ്പ്​ നല്‍കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version