രാജ്യാന്തരം
ആൻഡ് ദ ഓസ്കർ ഗോസ് റ്റു..ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു
93-മത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ലോസ്ആഞ്ചലസിൽ ചടങ്ങുകൾ പുരോഗമിക്കുന്നത്. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന ചടങ്ങിൽ കലാപരിപാടികൾ ഇല്ല.
മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ക്രിസ്റ്റഫർ ഹാംപ്റ്റണും ഫ്ളോറിയൻ സെല്ലാർ എന്നിവർക്ക് ലഭിച്ചു. ചിത്രം ഫാദർ. മികച്ച തിരക്കഥക്കുള്ള പുരസ്കാരം എമറാൾഡ് ഫെനലിൻ നേടി. പ്രോമിസിംഗ് യംഗ് വുമണ്‍ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതിനാണ് പുരസ്കാരം.
മികച്ച സംവിധാനത്തിനായി രണ്ട് വനിതകൾ ആദ്യമായി മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ദി ഫാദർ, ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസ്സിയ, മാങ്ക്, മിനാരി, നൊമാഡ്ലാൻഡ്, പ്രൊമിസിംഗ് യംഗ് വുമണ്‍, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ ഓഫ് ചിക്കാഗോ 7 എന്നിവയാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നത്.മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് തോമസ് വിന്റർബെർഗും ഡേവിഡ് ഫിഞ്ചറുമുൾപ്പെടെ അഞ്ചു പേർ മത്സര രംഗത്തുണ്ട്.