Connect with us

കേരളം

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭ സമ്മേളനം ഇന്ന് ചേരും; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വീണ്ടും സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭ സമ്മേളനം ഇന്ന് ചേരുമ്പോൾ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എംഎൽഎ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് പിണറായി മറുപടി നൽകിയേക്കും. പിഡബ്ല്യുസി ഡയറക്ടർ ജയിക് ബാലകുമാർ മെന്റർ ആണെന്ന് വീണ വിജയൻ വിശേഷിപ്പിച്ചെന്ന വെബ് സൈറ് വിവരം മാത്യു കുഴൽനാടൻ പുറത്തുവിട്ടിരുന്നു.

മാത്യു കുഴൽനാടൻ പച്ചക്കള്ളം പറഞ്ഞെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകുന്നതും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. വീണയുടെ കമ്പനി എക്സോലോജിക് സിംഗിൾ ഡയറക്ടർ കമ്പനിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. വീണയുടെ കമ്പനിയിൽ ജെയ്‌ക് ബാലകുമാറിനെ കുറിച്ച് വിവരങ്ങളുണ്ടായിരുന്നു.

മെന്ററും ഗൈഡുമാണെന്നാണ് വെബ്‌സൈറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ വിവാദമായതോടെ 2020 മെയ് മാസത്തിൽ സൈറ്റ് ഡൗൺ ആവുകയും വിവരങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലും ബഫർ സോൺ വിഷയവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. ചൊവ്വാഴ്ച നടന്ന അടിയന്തിര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ തള്ളിക്കൊണ്ടാണ് സ്വപ്ന ഗുരുതര ആരോപണങ്ങൾ കഴിഞ്ഞ ദിവസം ഉന്നയിച്ചത്.

ക്ലിഫ് ഹൗസിൽ രഹസ്യ മീറ്റിങ്ങിന് താൻ തനിച്ച് പോയിട്ടുണ്ട്. 2016 മുതൽ 2120 വരെ പല തവണ പോയിട്ടുണ്ട്. സിസിടി വി ദൃശ്യങ്ങൾ പുറത്തു വിടൂ. തൻ്റെ കൈയ്യിലും സിസിടിവി ദ്യശ്യങ്ങളുണ്ട്. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനൽ വഴി എന്തിനു കൊണ്ടുപോയി ? പിഡബ്ല്യുസിയാണ് തനിക്ക് ജോലി നൽകിയത് എന്നെല്ലാമുള്ള ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version