Connect with us

കേരളം

പ്രതിഷേധം തുടർന്ന് പ്രതിപക്ഷം; ഇന്നും സഭ പ്രക്ഷുബ്ധം

Published

on

സമവായ നീക്കങ്ങൾ പാളിയതോടെ നിയമസഭാ സമ്മേളനം ഇന്നും സുഗമമായി നടക്കാനിടയില്ല. അടിയന്തര പ്രമേയ നോട്ടീസുകൾക്കെതിരായ നിലപാട് അവസാനിപ്പിക്കുക, എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ പ്രതിപക്ഷ ആവശ്യങ്ങളിൽ ഉറപ്പ് കിട്ടാത്ത സാഹചര്യത്തിൽ സഭാ നടപടികളിൽ സഹകരിക്കേണ്ട എന്നാണ് പ്രതിപക്ഷ നിലപാട്.

നിയമസഭ ഇന്നും പ്രക്ഷുബ്ധം.

5 പ്രതിപക്ഷ എം എല്‍ എമാര്‍ നടുത്തളത്തില്‍ സത്യഗ്രഹമിരിക്കുകയാണ്.

തോമസ്, അന്‍വര്‍ സാദത്ത്, എ കെ എം. അഷ്റഫ്, കുറുക്കോളി മൊയ്തീന്‍, ടി ജെ. വിനോദ് എന്നീ എം എല്‍ എമാരാണ് സഭയുടെ നടുത്തളത്തില്‍ സത്യഗ്രഹം നടത്തുന്നത്.

പ്രതിപക്ഷ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ പ്രതിഷേധം തുടരാനാണ് തീരുമാനം.

റൂളിങ് നല്‍കിയിട്ടും സഭ നടത്തിക്കില്ലെന്ന നിലപാടോടെ പ്രതിപക്ഷം മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി. കാര്യോപദേശ സമിതി യോഗം വിളിച്ചിട്ടും പ്രതിപക്ഷം പങ്കെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിപക്ഷം സഭാനടപടിക്രമങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി എം ബി. രാജേഷ് കുറ്റപ്പെടുത്തി. സ്പീക്കറുടെ റൂളിങ്ങിനെ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ലംഘിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതോടെ ചോദ്യോത്തര വേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതേസമയം, സമയവായ ചർച്ചകൾക്കുള്ള സൂചനകൾ ഇതുവരെയില്ല.സ്ത്രീ സുരക്ഷ ഉന്നയിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീ ലൈംഗിതാകിക്രമത്തിന് ഇരയായത് പ്രതിപക്ഷം ഉന്നയിക്കും.

സഭാ സ്തംഭനം ഒഴിവാക്കാൻ ഇന്നലെ സ്പീക്കർ കാര്യോപദേശക സമിതി യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. ഇന്നലേയും പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ നടപടികൾ വേഗത്തിലാക്കി സഭ നേരത്തെ പിരിയുകയായിരുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version