Connect with us

കേരളം

മിഷേല്‍ ഷാജിയുടെ കൊലപാതകത്തിന്റ അന്വേഷണ റിപ്പോര്‍ട്ട് നാലു വര്‍ഷമായിട്ടും കോടതിയില്‍ എത്തുന്നില്ല

Published

on

n253659954d01ab9d0f77b85fddecdb0ae2dddd6dcd3ef1f91c631bbbcb1e76ccb99b96b35

സിഎ വിദ്യാര്‍ഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജിയുടെ കൊലപാതകത്തിന്റ അന്വേഷണ റിപ്പോര്‍ട്ട് നാലു വര്‍ഷമായിട്ടും കോടതിയില്‍ സമര്‍പ്പിക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തെ സര്‍ക്കാര്‍ ആത്മഹത്യയാക്കി മാറ്റി.

മിഷേലിന്റെ കുടുംബം മൂന്നു തവണ മുഖ്യമന്ത്രിയെ കണ്ടു വിവരം ധരിപ്പിച്ചെങ്കിലും കേസില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. മിഷേലിന്റെ കൊലപാതകികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിക്ക് സര്‍ക്കാര്‍ എന്തുകൊണ്ട് പിന്തുണ പ്രഖ്യാപിക്കുന്നില്ല?

രണ്ടു മാസം കഴിഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്ബോള്‍ ആദ്യം ചെയ്യുക മിഷേല്‍ ഷാജിയുടെ കൊലപാതകക്കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുകയായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

2017 മാര്‍ച്ച്‌ അഞ്ചിനാണ് ഹോസ്റ്റലില്‍ നിന്നും പുറത്തുപോയ മിഷേല്‍ ഷാജിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിറ്റേ ദിവസം കൊച്ചി കായലില്‍നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു.

കലൂര്‍ പള്ളിയില്‍നിന്നു മിഷേല്‍ പുറത്തിറങ്ങുമ്ബോള്‍ പിന്തുടര്‍ന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു. ഈ യുവാക്കളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. മിഷേലിന്റെ ഫൈബര്‍ സ്ട്രാപ്പുള്ള വാച്ച്‌, മൊബൈല്‍ ഫോണ്‍, മോതിരം, ബാഗ്, ഷാള്‍, ഹാഫ് ഷൂ എന്നിവയും കണ്ടെത്താനായിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം4 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം4 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം4 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം4 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം4 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം5 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം5 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം6 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം6 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version