Connect with us

കേരളം

ഓപ്പറേഷന്‍ സാഗര്‍ റാണി; പരിശോധനകൾ ശക്തമാക്കുന്നു; പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

Untitled design 75

മത്സ്യത്തിന്റെ മായം കണ്ടെത്താനും സുരക്ഷിത മത്സ്യം ജനങ്ങള്‍ക്ക് ഉറപ്പാക്കാനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണി പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തി.

പത്തു കിലോ പഴക്കം ചെന്ന മത്സ്യം കണ്ടെത്തി നശിപ്പിച്ചു. ചേര്‍ത്തല മത്സ്യമാര്‍ക്കറ്റ്, പൊന്നാവെളി മാര്‍ക്കറ്റ്, തുറവൂര്‍, തൈക്കാട്ടുശ്ശേരി എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ വി. രാഹുല്‍രാജ്, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ലീന ഡെന്നീസ്, രശ്മി എന്നിവര്‍ പങ്കെടുത്തു.

അതേസമയം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന്റെ മറവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ന്ന മത്സ്യം വ്യാപകമായി എത്തുന്നുവെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും മായംചേര്‍ത്ത മത്സ്യ വില്പന തടയാന്‍ കാര്യമായ പരിശോധനകള്‍ നടത്തുന്നി​ല്ലെന്ന പരാതി​യുമുണ്ട്.ഫോര്‍മാലിന്‍, അമോണിയ തുടങ്ങി​യ രാസവസ്തുക്കള്‍ കലര്‍ത്തുന്നുവെന്നത് കടുത്ത ആശങ്കയും ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടി​ക്കുകയാണ്.

ബോട്ടുകള്‍ കടലില്‍ പോകാതായതോടെ നാട്ടിന്‍പുറത്ത് മത്സ്യവരവ് കുറഞ്ഞതാണ് മറ്റ് മേഖലകളി​ല്‍ നി​ന്ന് മത്സ്യം കൊണ്ടുവരുന്നതി​ന് വഴി​യൊരുക്കി​യത്. ജില്ലയിലെ ചെങ്ങന്നൂര്‍, ആലപ്പുഴ, മാവേലിക്കര മേഖലകളില്‍ മൂന്ന് സ്ക്വാഡുകള്‍ നടത്തി​യ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പതിനൊന്നു കേന്ദ്രങ്ങളില്‍നി​ന്ന് ഫോര്‍മാലിന്‍ കലര്‍ത്തിയ 300കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.

ചൂര, വങ്കട, കേര, അയല തുടങ്ങിയ മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. കാര്‍ത്തികപ്പള്ളി താലൂക്കില്‍ പട്ടോളിമാര്‍ക്കറ്റ്, ഡാണാപ്പടി, പുല്ലുകുളങ്ങര, കണ്ടല്ലൂര്‍ എന്നിവി​ടങ്ങളിലെ മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ ദിവസം 127 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തുന്നുണ്ടെങ്കിലും മീനിലെ രാസവസ്തു സാന്നിദ്ധ്യം കണ്ടെത്തുന്നതി​ലെ പ്രായോഗി​കവും, സാങ്കേതി​കവുമായ ബുദ്ധി​മുട്ടുകളുമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version