Connect with us

കേരളം

യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഓണ്‍ലൈന്‍ മാധ്യമ ഉടമ അറസ്റ്റില്‍

Published

on

കൊട്ടാരക്കരയിൽ രഞ്ജു പൊടിയന്‍ എന്ന യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌പോട്ട് ന്യൂസ് ഓണ്‍ ലൈന്‍ മാധ്യമ ഉടമയെ കുന്നിക്കോട് പോലിസ് അറസ്റ്റ് ചെയ്യ്തു. പട്ടാഴി കോളൂര്‍ മുക്ക് കോളൂര്‍ വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകന്‍ അനിഷ് കുമാര്‍ (36 ) നെയാണ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ജൂണ്‍ 17ന് രാവിലെയാണ് രഞ്ജു എന്ന യുവാവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. പട്ടാഴിയിലുള്ള സ്‌പോട്ട് ന്യൂസ് എന്ന ഓണ്‍ ലൈന്‍ മാധ്യമം വഴി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതിനാലാണ് മരിക്കുന്നതെന്ന് രഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സ്‌പോട്ട് ന്യൂസ് ആണെന്നും മരിക്കുന്നതിന് തൊട്ട് മുന്‍പ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ രഞ്ജു അറിയിച്ചിരുന്നു.നാലുവര്‍ഷം മുമ്പ് മരിച്ച വയോധികന്റെ കുടുംബവുമായി ബന്ധപ്പെട്ട് രഞ്ജു പൊടിയന്‍ വീഡിയോയിലൂടെ ഉന്നയിച്ച ആരോപണം തെറ്റായ രീതിയില്‍ ഓണ്‍ലൈന്‍ വഴി അനീഷ് കുമാര്‍ പ്രചരിപ്പിച്ചിരുന്നു.

വയോധികന്റെ മരണവുമായി തന്നെ ബന്ധപ്പെടുത്തിയ അനീഷ് കുമാറാണ് മരണത്തിന് ഉത്തരവാദിയെന്ന് രഞ്ജു ആരോപിച്ചിരുന്നു. രഞ്ജുവിന്റെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലിസ് അന്വേഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് അനീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് കുന്നിക്കോട് പോലിസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version