Connect with us

കേരളം

സാങ്കേതിക പ്രശ്നം കുരുക്കാകുന്നു; ഓണ്‍ലൈന്‍ ലേണേഴ്സ് ടെസ്റ്റ് എടുക്കാനാവാതെ അപേക്ഷകർ 

Published

on

image 3

സാങ്കേതിക കുരുക്ക് കാരണം ഓണ്‍ലൈന്‍ ലേണേഴ്സ് ടെസ്റ്റ് എടുക്കാനാവാതെ അപേക്ഷകര്‍‌.

ടെസ്റ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ലോഗൌട്ടാവുന്നതാണ് കാരണം .

ഇത് മൂലം ടെസ്റ്റിനായി വീണ്ടും അപേക്ഷ നല്‍കി കാത്തിരിക്കേണ്ട സ്ഥിതിയിലാണ് അപേക്ഷകർ. കോവിഡ് കാലമായതിനാല്‌ ലേണേഴ്സ് ടെസ്റ്റ് ഇപ്പോള്‍ ഓണ്‍ലൈനാണ്.‌

അപേക്ഷ നല്‍കി ഏറെ വൈകിയാണ് ടെസ്റ്റിനുള്ള തിയതി ലഭിക്കുക.

വൈകിട്ട് 6 മണി മുതല്‍ രാത്രി 12 വരെയുള്ള സമയത്താണ് ടെസ്റ്റ്. മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഓണ്‍ലൈന്‍ ടെസ്റ്റ് അറ്റന്‍റ് ചെയ്യാം.രജിസ്റ്റര്‍ ചെയ്ത ഫോണിലേക്ക് പാസ് വേഡ് നേരത്തെ ലഭിക്കും.

പരീക്ഷ സമയത്ത് ഒടിപിയും. എന്നാല്‍ ഇതു രണ്ടും യഥാ സമയത്ത് ലഭിക്കാത്തതിനാല്‍ പലര്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കാതെയും വരുന്നുണ്ട്.

ഇതെല്ലാം ലഭിച്ചവര്‍ക്ക് ടെസ്റ്റ് പൂര്‍ത്തിയാകും മുന്നേ ലോഗൌട്ട് ആകുന്നതാണ് പ്രതിസന്ധി.

പ്രശ്നം കണക്കിലെടുത്ത് നാലു തവണ ലോഗിന്‍ ചെയ്യാനുള്ള സൗകര്യം മോട്ടോര്‍‌ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതും പര്യാപത്മല്ലെന്നാണ് ആക്ഷേപം.

സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ടെസ്റ്റ് പാസാവാതെയിരുന്നാലും വീണ്ടും അപേക്ഷ നല്‍കണം.

പക്ഷേ ഒരു മാസമെങ്കിലും കഴിഞ്ഞാലേ അടുത്ത ടെസ്റ്റില്‍ പങ്കെടുക്കാനാകൂ. .ഇത് അപേക്ഷകരുടെ പണവും സമയവും ഒരു പോലെ അപഹരിക്കുമെന്നാണ് ആക്ഷേപം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version