Connect with us

കേരളം

തൊഴിൽരഹിതർക്കായി ഒരു സുവർണ്ണാവസരം; സൗജന്യ തൊഴിൽമേള മാർച്ച് 5, 6 തീയതികളിൽ

Published

on

244

കേന്ദ്ര തൊഴിൽ മന്ത്രാലയവും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ (സൈൻ) നും സംയുക്തമായി ചേർന്ന് ഓൺലൈൻ തൊഴിൽ മേളയ്ക്ക് രൂപം കൊടുക്കുകയാണ്. 2021 മാർച്ച് 5, 6 തീയതികളിലായാണ് ഓൺലൈൻ തൊഴിൽ മേള നടക്കുന്നത്. നിലവിൽ 30 ലധികം കമ്പനികളിൽ നിന്നായി 3000 ത്തോളം വേക്കൻസികളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൊറോണയുടെ കാലയളവിൽ രാജ്യത്ത് എമ്പാടുമുള്ള ആളുകൾ പ്രത്യേകിച്ച് വിദേശ മലയാളികളായ ആളുകൾ ഉൾപ്പെടെയുള്ളവർക്ക് അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ, തൊഴിൽ പരമായുണ്ടായ മാറ്റങ്ങൾ ഒക്കെ അടിസ്ഥാനപ്പെടുത്തി എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യത്തോടുകൂടിയാണ് വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചുകൊണ്ട് ഇത്തരമൊരു ഒരു ഓൺലൈൻ തൊഴിൽ മേളയ്ക്ക് രൂപം നൽകിയിരിക്കുന്നത്.

കേരള ചേംബർ ഓഫ് കോമേഴ്സ് ഇൻഡസ്ട്രി, സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ (സൈൻ), നേഷൻ ഫസ്റ്റ് മൂവ്മെന്റ്, ജെ‌സി‌ഐ സോൺ XXII, കെ‌സി‌സി‌ഐ, ബിഗ്ലീപ്പ് എന്നീ സംഘടനകളും ഈ ഓൺലൈൻ തൊഴിൽ മേള സംഘടിപ്പിക്കുന്നതിനായി സഹകരിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്നുവർഷ കാലയളവിനുള്ളിൽ 28 ഓളം തൊഴിൽ മേളകളിലായി ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുകയും 85000 ത്തോളം ആളുകൾക്ക് ഷോർട്ട് ലിസ്റ്റ് ഉണ്ടാക്കി അവർക്ക് തൊഴിലിന് അനുസൃതമായി ഒരു അവസരം നേടി കൊടുക്കാനും സൈനിന് സാധിച്ചു.

പ്രമുഖ ബാങ്കുകൾ (ആക്സിസ് ബാങ്ക്, പിഎൻബി മെറ്റ് ലൈഫ്, പേയ്ടിഎം, ഫ്ലൈ ടു സ്കൂൾ, സതർ‌ലാൻ‌ഡ് ഗ്ലോബൽ‌, ജെ‌ബി‌എം ഓട്ടോ ലിമിറ്റഡ്, കാലിപ്‌സോ, രാകുതൻ, ബ്രോഡ്‌വേ പബ്ലിക് സ്കൂൾ, ബുക്ക്‌ മൈടിം, ഗാർഡൻ മാസ്റ്റർ തുടങ്ങിയ 20 ഓളം ബാങ്കുകൾ), സ്വകാര്യ സ്ഥാപനങ്ങളും, അർദ്ധ സർക്കാർ സ്ഥാപനങ്ങമടക്കമുള്ള നിരവധി തൊഴിൽ ദാതാക്കൾ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇനിയും തൊഴിൽ അന്വേഷകൾക്കും തൊഴിൽ ദാതാക്കൾക്കും ഓൺലൈൻ തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്യാനാകും. ഐടി, ഐടിഇഎസ് ജോലികൾ, എഞ്ചിനീയറിംഗ് ജോലികൾ, സെയിൽസ് & മാർക്കറ്റിംഗ്, ടീച്ചേഴ്സ് & കോച്ചുകൾ, മീഡിയ ജോലികൾ, അകൗണ്ടുകളും ധനകാര്യവും, നിർമാണ മേഖലകൾ, ഉപഭോക്തൃ പിന്തുണ, ടെലി കോളിംഗ് തുടങ്ങിയ നിരവധി സെക്ടറുകളിലേയ്ക്കാണ് ഉദ്യോഗാർത്ഥികൾക്കായി അവസരം ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷൻ നടപടികൾ തീർത്തും സൗജന്യമായിരിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

വിവിധങ്ങളായ തൊഴിൽ അന്വേഷകർക്ക് ഏറെ സഹായകമാകുന്ന ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനായി www.rozgarmelaonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 9496320663 എന്ന നമ്പറിലും ബന്ധപ്പെടാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version