Connect with us

കേരളം

‘ഈ സർക്കാരിന്റെ കാലത്തെ പ്രധാന പ്രോജക്ടുകളിൽ ഒന്ന്’; ’14 വയസുള്ള കുട്ടിയുടെ എസ്എംഎ ശസ്ത്രക്രിയ വിജയകരം’

Published

on

Screenshot 2023 12 07 171237

എസ്എംഎ ബാധിച്ച 14 വയസുള്ള കുട്ടിക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിജയകരമായി നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. അരുണ്‍, ഡോ. അശോക്, ഡോ. സനീന്‍, ഡോ. ധീരാജ്, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. സുനില്‍ ആര്‍, ഡോ. ബാബുരാജ്, ഡോ. ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മന്ത്രി അറിയിച്ചു.

‘ഈ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് ഏറ്റെടുത്ത പ്രധാന പ്രോജക്ടുകളില്‍ ഒന്നാണ് എസ്എംഎയ്ക്കുള്ള ചികിത്സ. അതിന്റെ ഭാഗമായാണ് നട്ടെല്ലിന്റെ വളവ് പരിഹരിക്കാനുള്ള അതിനൂതന ശസ്ത്രക്രിയയായ സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിച്ചത്.’ എസ്എംഎ ടൈപ്പ് 1, ടൈപ്പ് 2 ബാധിതരായ ആറു വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഇപ്പോള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

വീണാ ജോര്‍ജിന്റെ കുറിപ്പ്: തൃശൂര്‍ ജില്ലയിലെ നവ കേരള സദസില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ആ സന്ദേശം വന്നത്. എസ്എംഎ ബാധിച്ച 14 വയസുള്ള കുട്ടിക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിജയകരമായി നടത്തി. ആദ്യ സൗജന്യ ശസ്ത്രക്രിയ സിയ മെഹ്റിന്റെതായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍. ഈ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് ഏറ്റെടുത്ത പ്രധാന പ്രോജക്ടുകളില്‍ ഒന്നാണ് എസ്എംഎയ്ക്കുള്ള ചികിത്സ. അതിന്റെ ഭാഗമായാണ് നട്ടെല്ലിന്റെ വളവ് പരിഹരിക്കാനുള്ള അതിനൂതന ശസ്ത്രക്രിയയായ സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിച്ചത്. എസ്എംഎ ടൈപ്പ് 1, ടൈപ്പ് 2 ബാധിതരായ 6 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഇപ്പോള്‍ നല്‍കുന്നുണ്ട്. അപൂര്‍വ രോഗം ബാധിച്ച 55 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. 18 വയസുവരെയുള്ള എസ്എംഎ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. അരുണ്‍, ഡോ. അശോക്, ഡോ. സനീന്‍, ഡോ. ധീരാജ്, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. സുനില്‍ ആര്‍, ഡോ. ബാബുരാജ്, ഡോ. ബിന്ദു എന്നിവരുടെ ടീമാണ് ശസ്ത്രക്രിയ നടത്തിയത്. മുഴുവന്‍ ടീം അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version