കേരളം
സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനാകാത്തവര്‍ക്ക് ഒരു അവസരം കൂടി, പ്രായപരിധിയില്‍ ഇളവ് നല്‍കാനാവില്ല
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനാകാത്തവര്‍ക്ക് ഒരു അവസരം കൂടി ലഭിക്കുമെങ്കിലും പ്രായപരിധിയില്‍ ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അങ്ങനെ ചെയ്താല്‍ അത് മറ്റ് ഉദ്യോഗാര്‍ഥികളോടുള്ള വിവേചനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരവും നഷ്ടമായവര്‍ക്ക് 2021-ല്‍ ഒരവസരംകൂടി നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇത് ഒറ്റത്തവണത്തേക്കു മാത്രമായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം പരീക്ഷയെഴുതാനാകാതെ പ്രായ പരിധി കഴിഞ്ഞവര്‍ക്ക് ഇളവ് ലഭിക്കില്ല.
അവസാന അവസരം ഉപയോഗിച്ചവര്‍ക്ക് അവസരം ബാക്കിയുള്ളവര്‍ക്ക് ഈ ആനുകൂല്യമുണ്ടാവില്ല. നിലവില്‍ യു.പി.എസ്.സി. പരീക്ഷയെഴുതാന്‍ ജനറല്‍ വിഭാഗത്തിന് ആറു ശ്രമങ്ങളും 32 വയസ്സുമാണ് പരിധി. ഒ.ബി.സി. വിഭാഗത്തിന് ഒമ്പതു ശ്രമങ്ങളും 35 വയസ്സും എസ്.സി., എസ്.ടി. വിഭാഗത്തിന് 37 വയസ്സുമാണ് പരിധി.