Connect with us

കേരളം

ഒന്നേകാൽലക്ഷത്തിന്റെ മൊബൈൽ കാണാനില്ല; മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കകം പൊക്കി റയിൽവെ പൊലീസ്

Screenshot 2023 08 01 152833

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാരന്റ ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കകം പൊക്കി റയിൽവെ പൊലീസ്. കോഴിക്കോട്ട് ചേവായൂർ കൊടുവാട്ട പറമ്പിൽ 47കാരനായ പ്രജീഷ് ആണ് അറസ്റ്റിലായത്.

കുടുംബത്തോടൊപ്പം ഷൊർണൂർ റയിൽവേ സ്റ്റേഷനിലെത്തിയ ഗോവ സ്വദേശിയുടെ ഒന്നേകാൽ ലക്ഷത്തോളം രൂപ വില വരുന്ന മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ കാത്ത് സ്റ്റേഷനിലിരുന്ന് ഉറങ്ങിയ തക്കത്തിലാണ് പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചത്. തുടർന്ന് ഇദ്ദേഹം രാവിലെ റയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ സ്റ്റേഷനിൽ കണ്ട പ്രജീഷിനെ ചോദ്യം ചെയ്യുകയും, ബാഗ് പരിശോധിച്ചപ്പോൾ ഒരു മൊബൈൽ ഫോൺ കണ്ടെടുക്കുകയുമായിരുന്നു. ആദ്യം ഇത് തന്റേതാണെന്ന് ഇയാൾ പറഞ്ഞെങ്കിലും പൊലീസ് ലോക്ക് തുറക്കാൻ പറഞ്ഞപ്പോൾ കഴിഞ്ഞില്ല. പിന്നീട് പരാതിക്കാരന്റെ നമ്പറിൽ വിളിച്ചപ്പോൾ നഷ്ടപ്പെട്ട ഫോണാണിതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version