Connect with us

ദേശീയം

രാജ്യത്ത് ഒമൈക്രോൺ രോ​ഗികളുടെ എണ്ണം 500 കടന്നു

Published

on

omicron

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ കൂടുന്നു. ഇതുവരെയായി ഇന്ത്യയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു. മധ്യപ്രദേശില്‍ ആദ്യമായി പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ ഹിമാചല്‍ പ്രദേശിലും രോഗം കണ്ടെത്തി.

രാജ്യത്തെ വടക്ക്, പടിഞ്ഞാറ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നതും ആശങ്ക പരത്തുന്നുണ്ട്. ഡല്‍ഹിയിലും മുംബൈയിലും ഇന്നലെ യഥാക്രമം 922, 290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാസങ്ങള്‍ക്ക് ശേഷമാണ് ഇവിടങ്ങളില്‍ കേസുകള്‍ ഉയരുന്നത്.

ഏഴ് മാസത്തിനിടെ മുംബൈ നഗരത്തില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന കോവിഡ് പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 21 ശതമാനം കേസുകളാണു നഗരത്തില്‍ ഉയര്‍ന്നത്. ഇതോടെ മുംബൈയില്‍ നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 4000 കടന്നു.

അതിനിടെ ഒമൈക്രോണ്‍ വ്യാപനം തടയാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയാണ്. ഹരിയാന, യുപി, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് തലസ്ഥാനത്ത് രാത്രി കര്‍ഫ്യൂ നിലവില്‍ വരുന്നത്. രാത്രി 11 മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version