Connect with us

കേരളം

ഒഡിഷ ട്രെയിന്‍ അപകടത്തില്‍ രാഷ്ട്രപതിയെ അനുശോചനം അറിയിച്ച് ഒമാന്‍ ഭരണാധികാരി

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ അനുശോചനം അറിയിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്ന് രാഷ്‍ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച സന്ദേശത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖപ്പെടട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

‘സുരക്ഷിതരാണ്’; ട്രെയിന്‍ അപകടത്തിൽപെട്ട 4 മലയാളികൾക്ക് സഹായഹസ്തവുമായി മലയാളി അസോസിയേഷൻ
ഭുവനേശ്വർ: ഒഡിഷയിൽ അപകടത്തിൽപെട്ട 4 മലയാളികളെ തേടി മലയാളി അസോസിയേഷൻ ഭാരവാഹികൾ എത്തി. ഇന്നുതന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. നാളെത്തന്നെ നാട്ടിലേക്ക് തിരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്ന കാര്യം നമസ്തേ കേരളം പരിപാടിയിൽ കൂട്ടത്തിലൊരാളായ കിരൺ അറിയിച്ചിരുന്നു. മലയാളി അസോസിയേഷൻ ഭാരവാഹികൾ ആവശ്യമായ സഹായം നൽകുമെന്ന് അറിയിച്ചിരുന്നു.

ഇവരുടെ പരിക്ക് ​ഗുരുതരമുള്ളതല്ല. അതുകൊണ്ട് തന്നെ ഇന്ന് തന്നെ ഡിസ്ചാർജ്ജ് നൽകാനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നത്. സുരക്ഷിതമായ കേന്ദ്രത്തിലെത്തിക്കാമെന്ന് ഇവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടാൽ നാളെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. ട്രെയിനിൽ യാത്ര ചെയ്യാനുള്ള നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല എന്ന് കിരൺ പറയുന്നു. മറ്റേതെങ്കിലും മാർ​ഗം ആലോചിക്കുമെന്നാണ് ഇവർ പറയുന്നത്. നാലുപേരും സുരക്ഷിതരായിട്ടാണ് ഇപ്പോഴുള്ളത്.

കണ്ടശാങ്കടവ് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു, എന്നിവർക്കാണ് പരിക്കേറ്റത്. ഒരു ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് വേണ്ടി കൊൽക്കത്തയിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്. നാലുപേരുടെയും പരിക്ക് സാരമുള്ളതല്ല. കോറമണ്ഡൽ ട്രെയിനിലെ സ്ലീപ്പർ കമ്പാട്ടുമെന്റിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു തങ്ങളെന്ന് അപകടത്തിൽപ്പെട്ടവരിൽ കിരൺ വ്യക്തമാക്കി. പെട്ടന്നാണ് അപകടമുണ്ടായത്. എമർജൻസി എക്സിറ്റ് വഴിയാണ് പുറത്തേക്കിറങ്ങിയത്. കമ്പാട്ടുമെന്റിൽ ഒപ്പം യാത്ര ചെയ്യുകയായിരുന്ന ആളുകൾ അപകടത്തിൽ മരിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരെ പുറത്തേക്ക് എത്തിച്ച ശേഷമാണ് ഞങ്ങൾ രക്ഷപ്പെട്ടതെന്നും കിരൺ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version