Connect with us

കേരളം

അശ്ലീല വീഡിയോ വിവാദം: ആലപ്പുഴയിൽ ഏരിയാ കമ്മിറ്റി അംഗം എഡി ജയനെ സസ്പെൻഡ് ചെയ്ത് സിപിഎം

ആലപ്പുഴയിൽ പാർട്ടിയിലെ കൂട്ട നടപടിക്ക് പിന്നാലെ അശ്ലീല വീഡിയോ വിവാദത്തിലും സിപിഎം നടപടി. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തിലാണ് പാർട്ടി നടപടിയെടുത്തത്. സ്ത്രീകളുടെ നഗ്ന ദൃശ്ശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിച്ച എ പി സോണയെ മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ വിഷയത്തിൽ സോണയെ പിന്തുണക്കുകയും ഇരകളായ സ്ത്രീകളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എഡി ജയനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെൻഷൻ.

 

സാമ്പത്തിക തിരിമറിയെന്ന പരാതിയിൽ സിപിഎം കായംകുളം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റിയംഗം എൻ ശിവദാസ് എന്നിവർക്കെതിരെ അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം, ആലപ്പുഴ സി പി എമ്മിലെ അച്ചടക്ക നടപടിയെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചില്ല. ആലപ്പുഴയിലെ നടപടിയെക്കുറിച്ച് ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടറി വിശദീകരിക്കുമെന്നായിരുന്നു എംവി ​ഗോവിന്ദന്റെ പ്രതികരണം. എന്നാൽ വിഷയത്തിൽ മറ്റൊരു പ്രതികരണത്തിനും എംവി ​ഗോവിന്ദൻ തയ്യാറായില്ല. അതേസമയം, എസ്എഫ്ഐ വ്യാജ സിഗ്രി വിവാദത്തിലും എംവി ​ഗോവിന്ദൻ പ്രതികരിച്ചില്ല. എന്നാൽ അച്ചടക്ക നടപടിയിൽ പ്രതികരണവുമായി പിപി ചിത്തരഞ്ജൻ രം​ഗത്തെത്തി.

താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്ന് എന്ന് പി പി ചിത്തരഞ്ജൻ പറഞ്ഞു. അച്ചടക്ക നടപടിയെ കുറിച്ച് പാർട്ടി സെക്രട്ടറി വിശദീകരിക്കുമെന്നും ചിത്തരഞ്ജൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് വിഭാഗീയ പ്രവർത്തനങ്ങളിൽ കുറ്റക്കാരനെന്ന് കണ്ടു ചിത്തരഞ്ജനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് ഇന്നലെ തരംതാഴ്ത്തിയത്. ഇതിന് പിന്നാലെയാണ് ചിത്തരഞ്ജന്റെ പ്രതികരണം.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version