Connect with us

Uncategorized

139 കോടി ജനസംഖ്യയുള്ള രാജ്യത്ത് പാസ്പോർട്ട് ഉടമകളുടെ എണ്ണം പത്ത് കോടിയിൽ താഴെ മാത്രം

Published

on

രാജ്യത്ത് പാസ്പോർട്ട് ഉടമകളുടെ എണ്ണം പത്ത് കോടിയിൽ താഴെ മാത്രമെന്ന് കണക്കുകൾ. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 139 കോടി ജനസംഖ്യയുള്ള ഇന്ത്യയിലാകെ 7.2 ശതമാനം പേർക്ക് മാത്രമാണ് പാസ്‌പോർട്ടുള്ളത്. ഏകദേശം 9.6 കോടി. ഇത് പത്ത് കോടിയിലെത്താൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടിവരുമെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ആകെ പാസ്പോർട്ട് ഉടമകളുടെ വലിയൊരു ഭാഗവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്. 2.2 കോടിയോളം പാസ്പോർട്ടുകളാണ് ഈ രണ്ട് സംസ്ഥാനങ്ങളിലുമായുള്ളത്. രണ്ട് സംസ്ഥാനങ്ങളിലും ഒരു കോടിയിലധികം പാസ്‌പോർട്ട് ഉടമകളുണ്ട്. കേരളത്തിലെ ആകെ ജന സംഖ്യയുടെ 31.6 ശതമാനത്തിനും സ്വന്തമായി പാസ്‌പോർട്ട് ഉണ്ട്.

ഏറ്റവും കുറവ് പാസ്പോർട്ട് ഉടമകൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ്. തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളാണ് കൂടുതൽ പാസ്‌പോർട്ട് ഉടമകളുള്ള മറ്റ് സംസ്ഥാനങ്ങൾ. 97 ലക്ഷത്തോളമാണ് തമിഴ്‌നാട്ടിലെ പാസ്‌പോർട്ട് ഉടമകളുടെ എണ്ണം. തമിഴ്‌നാടും, മഹാരാഷ്ട്രയും കേരളത്തേക്കാൾ ജന സംഖ്യയുള്ള സംസ്ഥാനങ്ങളാണെന്നതും ശ്രദ്ധേയമാണ്.

തമിഴ്നാടിനേക്കാൾ രണ്ടിരട്ടി ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇവിടെ 87.9 ലക്ഷം പാസ്പോർട്ട് ഉടമകളാണുള്ളത്. പഞ്ചാബിൽ 77 ലക്ഷവും, ഗുജറാത്തിൽ 67.6 ലക്ഷവും, കർണാടകയിൽ 66 ലക്ഷം പേർക്കും പാസ്‌പോർട്ടുകളുണ്ട്. രാജ്യത്തെ മൊത്തം പാസ്പോർട്ട് ഉടമകളിൽ മൂന്നിൽ രണ്ട് ഭാഗവും ഈ ഏഴ് സംസ്ഥാനങ്ങളിലാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version