Connect with us

കേരളം

ഇനി സ്വയം മീറ്റര്‍ റീഡിങ് നടത്തി ബില്‍ അടയ്ക്കാം; വാട്ടര്‍ അതോറിറ്റിയുടെ ആപ്പ് നവംബര്‍ ഒന്നുമുതല്‍

മീറ്റര്‍ റീഡിങ് കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി ആവിഷ്‌കരിച്ച സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റര്‍ റീഡര്‍ ആപ്പ് എന്നിവ നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്താകെ പ്രവര്‍ത്തനം തുടങ്ങും. ഈ ആപ്ലിക്കേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നവംബര്‍ ആദ്യവാരം നിര്‍വഹിക്കും.

കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായാണ് സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റര്‍ റീഡര്‍ ആപ്പ് എന്നിവ അവതരിപ്പിക്കുന്നത്. സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ് ഉപഭോക്താവിന് നേരിട്ട് ഉപയോഗിക്കാവുന്ന രീതിയിലും മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റര്‍ റീഡര്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലുമാണ്. സെല്‍ഫ് മീറ്റര്‍ റീഡിങ് ആപ്പ് വഴി ഉപഭോക്താവിന് നേരിട്ട് റീഡിങ് രേഖപ്പെടുത്താനും ബില്‍ തുക ഒടുക്കാനും കഴിയും. റീഡിങ് രേഖപ്പെടുത്തുമ്പോള്‍ ഫോട്ടോ കൂടി അപ് ലോഡ് ചെയ്യുന്നത് പിഴവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. പ്ലേ സ്‌റ്റോറില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

മീറ്റര്‍ റീഡര്‍ ആപ്പ് മുഖേന മീറ്റര്‍ റീഡര്‍ക്ക് റീഡിങ്ങുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സെര്‍വറിലേക്ക് ഉടനടി അയയ്ക്കാന്‍ കഴിയുന്നു. ഉപഭോക്താവിന് ബില്ലുകള്‍ എസ്എംഎസ് വഴി ലഭ്യമാക്കാനും ഉടനെ പണം അടയ്ക്കാനും സാധിക്കുന്നു. ഇതു കൂടാതെ മീറ്റര്‍ ഡയലിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതു വഴി ലൊക്കേഷന്‍ സൂക്ഷിക്കാനും സാധിക്കും. ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ മീറ്റര്‍ റീഡില്‍ ബുക്കില്‍ എഴുതിയെടുത്ത് ഓഫിസില്‍ കൊണ്ടുവന്ന് പോസ്റ്റ് ചെയ്യുന്നതിലെ സമയനഷ്ടവും തെറ്റു വരാനുള്ള സാധ്യതയും ഒഴിവാക്കാന്‍ സാധിക്കുന്നു. കൂടാതെ ജിയോ ടാഗ് ചെയ്ത റീഡിങ്ങിന്റെ ഫോട്ടോയും ലഭിക്കുന്നു.

വാട്ടര്‍ അതോറിറ്റി തിരുവനന്തപുരം സര്‍ക്കിളിനു കീഴിലെ പാളയം സെക്ഷനില്‍ മീറ്റര്‍ റീഡര്‍ ആപ്പ് ട്രയല്‍ റണ്‍ നടത്തുകയും മീറ്റര്‍ റീഡര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഡവലപ്‌മെന്റ് ഇന്നവേഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് കൗണ്‍സിലു(കെഡിസ്‌ക്)മായി സഹകരിച്ചാണ് ആപ്പുകള്‍ പുറത്തിറക്കിയിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version