Connect with us

കേരളം

എട്ടും എച്ചും എടുക്കാന്‍ ഇനി വാഹനം എം.വി.ഡി വക

Published

on

driving test vehicle .jpeg

ഡ്രൈവിങ് ലൈസന്‍സ് എടുക്കാനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് സ്വന്തംനിലയില്‍ ഏര്‍പ്പാടാക്കുന്നതു പരിഗണിക്കണമെന്ന് ഗതാഗതവകുപ്പ് ഉത്തരവിറക്കിയതോടെ ഉദ്യോഗസ്ഥര്‍ ഓട്ടം തുടങ്ങി. മോട്ടോര്‍വാഹന വകുപ്പിനുതന്നെ ആവശ്യത്തിനു വാഹനങ്ങള്‍ ഇല്ല. 15-വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമമുള്ളതിനാല്‍ ഒട്ടേറെ വാഹനങ്ങള്‍ എം.വി.ഡി. ഉപേക്ഷിച്ചിരുന്നു. ഇതിനു പകരംവാഹനം ലഭിച്ചിട്ടുമില്ല.

എന്‍ഫോഴ്‌സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പടെ സംസ്ഥാനത്ത് മോട്ടോര്‍വാഹന വകുപ്പിന് വാഹനത്തിനു ക്ഷാമമുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. ഏതൊരാള്‍ക്കും സ്വന്തമായി വാഹനമോടിച്ചു പഠിക്കാനും ടെസ്റ്റിന് അപേക്ഷിക്കാനും ടെസ്റ്റിന് സ്വന്തം വാഹനം ഉപയോഗിക്കാനുമുള്ള അവസരം ഉറപ്പുവരുത്തണമെന്നും വ്യാഴാഴ്ചത്തെ ഉത്തരവില്‍ പറയുന്നു. ഇനി ഓഫീസുകളും ടെസ്റ്റിങ് മൈതാനങ്ങളും പൂര്‍ണമായും ക്യാമറ നിരീക്ഷണത്തിലായിരിക്കും.

ആര്‍.ടി.ഒ.-സബ് ആര്‍.ടി.ഒ. ഓഫീസുകള്‍, ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനം, ടെസ്റ്റ് നടത്തുന്ന മൈതാനം എന്നിവിടങ്ങളില്‍ മോട്ടോര്‍വാഹന വകുപ്പ് ക്യാമറ സ്ഥാപിക്കണമെന്നാണ് ഉത്തരവ്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായിബന്ധപ്പെട്ട് മുന്‍പ് രണ്ടുതവണ ഉത്തരവുകള്‍ ഇറങ്ങിയിരുന്നു. ഇതില്‍ ചില പരിഷ്‌കാരങ്ങള്‍ ചോദ്യംചെയ്ത് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ സമരം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന്, ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്.

ഇതിനുശേഷമാണ് പുതുക്കിയ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇതിലാണ് പുതിയ പരിഷ്‌കാരത്തെക്കുറിച്ചു പരമാര്‍ശമുള്ളത്. ഡ്രൈവിങ് സ്‌കൂളുകള്‍ ടെസ്റ്റുകള്‍ക്കുള്ള പുതിയ മാതൃക തയ്യാറാക്കി ഒരുമാസത്തിനകം ഗതാഗത കമ്മിഷണര്‍ക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആഴ്ചയില്‍ രണ്ടുദിവസം വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റാണു നടത്തേണ്ടത്. ഫിറ്റ്‌നസ് ടെസ്റ്റിനു വാഹനങ്ങളില്ലാതിരിക്കുന്ന സാഹചര്യത്തില്‍മാത്രം ഡ്രൈവിങ് ടെസ്റ്റ് നടത്താം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version