Connect with us

ദേശീയം

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക്കും റെംഡിസിവിറും വേണ്ട; പുതിയ മാർ​ഗ നിർദേശങ്ങൾ

Published

on

mask and remdesivir

കുട്ടികളുടെ കോവിഡ്​ ചികിത്സക്ക്​ ​ പുതിയ മാര്‍​ഗരേഖ പുറത്തിറക്കി കേന്ദ്രം. ഡയറക്​ടര്‍ ജനറല്‍ ഓഫ്​ ഹെല്‍ത്ത്​ സര്‍വീസാണ്​ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്​.

അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുതെന്നും ഡിജിഎച്ച്എസ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കുട്ടികളിലെ കൊവിഡ് ചികിത്സയ്ക്കുള്ള പുതുക്കിയ മാർ​ഗനിർദേശത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

ആറിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികൾക്ക് ഡോക്ടറുടേയോ മാതാപിതാക്കളുടേയോ മേൽനോട്ടത്തിൽ മാസ്ക് നൽകാം. 12 വയസിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മാർ​ഗനിർദേശങ്ങളിൽ പറയുന്നു.

പ്രധാനമായും റെംഡസിവീര്‍ കുട്ടികള്‍ക്ക്​ നല്‍കരുതെന്നാണ് നിർദ്ദേശം​​​. 18 വയസിൽ താഴെയുള്ളവരിൽ റെഡിംസിവർ ഉപയോ​ഗത്തിന് പാർശ്വഫലങ്ങളുണ്ടോ എന്നതിൽ പഠനം നടക്കുന്നതേയുള്ളൂ അതിനാൽ 18 വയസ്സിൽ താഴെയുള്ളവരിൽ റെഡിംസിവർ ഉപയോ​ഗിക്കേണ്ടതില്ല എന്നാണ് നിർദേശം. ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക്​ പാരസെ​റ്റാമോള്‍ ഡോക്​റുടെ നിര്‍ദേശമനുസരിച്ച്‌​ നല്‍കാമെന്നും ഡയറക്​ടര്‍ ജനറല്‍ ഓഫ്​ ഹെല്‍ത്ത്​ സര്‍വീസ്​ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അവശ്യഘട്ടങ്ങളില്‍ രോഗത്തിന്റെ തീവ്രത മനസിലാക്കാന്‍ ഹൈ റെസലൂഷന്‍ സി.ടി സ്​കാനിങ്​ ഉപയോഗിക്കാമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്​.

Also read: കുട്ടികൾക്ക് കോവിഡ് വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ

സ്​റ്റി​റോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ലെന്നാണ്​ വിലയിരുത്തല്‍. 12 വയസിന്​ മുകളിലുള്ള കുട്ടികള്‍ ആറ്​ മിനിറ്റ്​ നടന്നതിന്​ ശേഷം പള്‍സ്​ ഓക്​സിമീറ്റര്‍ ഉപയോഗിച്ച്‌​ രക്​തത്തി​ലെ ഓക്​സിജന്‍ അളവ്​ പരിശോധിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്​.

പരിശോധനയില്‍ രക്​തത്തിന്റെ ഓക്​സിജന്‍ അളവില്‍ മൂന്ന്​ മുതല്‍ അഞ്ച്​ ശതമാനത്തിന്റെ കുറവുണ്ടാവുകയോ, കുട്ടികള്‍ക്ക്​ ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്​താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. രക്​തത്തില്‍ ഓക്​സിജന്റെ അളവ്​ 94 ശതമാനത്തിലും താഴ്​ന്നാലും ശ്രദ്ധിക്കണം. എന്നാല്‍, ഗുരുതര ആസ്​തമ രോഗമുള്ള കുട്ടികള്‍ക്ക്​ ഇത്തരം ചികിത്സ രീതി നിര്‍ദേശിക്കുന്നില്ല.

Also read: വാക്സിൻ നിർമ്മാണത്തിനൊരുങ്ങി കേരളം

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version