Connect with us

കേരളം

വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ചയില്ല; പുകവലിച്ചതാകാമെന്ന് സംശയം

Published

on

vande bharath

തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് ട്രെയിനില്‍ ഉണ്ടായത് എസിയില്‍ നിന്നുള്ള വാതകച്ചോര്‍ച്ചയല്ലെന്ന് റെയില്‍വേ. പുകയുടെ സാന്നിധ്യമുണ്ടായാല്‍ പ്രവര്‍ത്തിക്കുന്ന അഗ്നിരക്ഷാ വാതകമാണ് എസിയില്‍ നിന്നുള്ള വാതകച്ചോര്‍ച്ച എന്ന് തെറ്റിദ്ധരിക്കാന്‍ കാരണമായത്. പരിശോധനയില്‍ ട്രെയിനിലെ സി ഫൈവ് കോച്ചിലെ ശുചിമുറിയില്‍ നിന്നാണ് പുക ഉയര്‍ന്നത് എന്ന് കണ്ടെത്തി. യാത്രക്കാരില്‍ ആരെങ്കിലും പുകവലിച്ചതാകാമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. അതിനിടെ സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട്, കളമശേരി- ആലുവ റൂട്ടില്‍ വച്ചാണ് പുക ശ്രദ്ധയില്‍പ്പെട്ടത്. വലിയ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി കോച്ചില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് മറ്റു കംപാര്‍ട്ട്‌മെന്റുകളിലേക്ക് മാറ്റി. തുടര്‍ന്ന് ആലുവയില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് വാതകച്ചോര്‍ച്ച അല്ലെന്ന് സ്ഥിരീകരിച്ചത്.

പരിശോധനയില്‍ ട്രെയിനിലെ സി ഫൈവ് കോച്ചിലെ ശുചിമുറിയില്‍ നിന്നാണ് പുക ഉയര്‍ന്നത് എന്ന് കണ്ടെത്തി. യാത്രക്കാരില്‍ ആരെങ്കിലും പുകവലിച്ചതാകാമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. പ്രശ്‌നം പരിഹരിച്ച ശേഷം വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടു. സി ഫൈവ് കോച്ചില്‍ യാത്രക്കാരെ ഇരുത്തി കൊണ്ടാണ് ട്രെയിന്‍ ആലുവയില്‍ നിന്ന് പുറപ്പെട്ടത്. അതിനിടെ ശുചിമുറിയില്‍ നിന്ന് പുക ഉയരാനുള്ള കാരണത്തെ കുറിച്ച് റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്രെയിനില്‍ പുകവലിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇത് ലംഘിച്ച് ആരെങ്കിലും പുക വലിച്ചോ എന്നതടക്കമാണ് റെയില്‍വേ പൊലീസ് അന്വേഷിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version